വിദേശത്ത് ഉന്നത പഠനത്തിന് ദെബേശ്-കമല്‍ സ്കോളര്ഷിപ്പുക‍ള്‍
കൊല്ക്കത്ത ആസ്ഥാനമായി പ്രവ‍ര്‍ത്തിക്കുന്ന രാമകൃഷ്ണ മിഷ‍ന്‍ സാംസ്ക്കാരിക കേന്ദ്രം വിദേശത്ത് ഉന്നത പഠനവും ഗവേഷണവും ആഗ്രഹിക്കുന്നവര്ക്കായി ഒരു വര്ഷത്തേക്ക് ഒരു ലക്ഷം രൂപ സ്കോളര്ഷിപ്പ് നല്കുന്നു. ഫസ്റ്റ് ക്ലാസ് മാര്ക്കോടെ മികച്ച അക്കാദമിക നിലവാരം പുലര്ത്തി ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പൂ‍ര്‍ത്തിയാക്കിയ 30 വയസ്സ് കവിയാത്ത എല്ലാ ഇന്ത്യക്കാരനും സ്കോളര്ഷിപ്പിന് അ‍ര്‍ഹനായി പരിഗണിക്കപ്പെടും. ഹൃസ്വകാല പി.ജി ഉദ്ദേശിക്കുന്നവര്ക്കും പോസ്റ്റ് ഡോക്ടറല്‍ ഗവേഷക‍ര്‍ക്കും പ്രായപരിധിയില്‍ ഇളവനുവദിക്കും. ഹ്യുമാനിറ്റീസിനും അടിസ്ഥാന ശാസ്ത്രങ്ങ‍ള്‍ക്കുമാണ് മുന്ഗസണനയെങ്കിലും സാമൂഹ്യ ശാസ്ത്രവും അപ്ലൈഡ് സയന്സ് ആ‍ന്‍റ് ടെക്ക്നോളജിയും സ്കോളര്ഷിപ്പിനായി പരിഗണിക്കും. സ്വന്തം അഡ്രസ്സെഴുതി സ്റ്റാംപ് പതിച്ച കവറിനൊപ്പം സെക്രട്ടറി, രാമകൃഷ്ണ മിഷന്‍ ഇ‍ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്ചര്, ഗോല്‍ പാ‍ര്‍ക്ക്, കല്ക്കത്ത എന്ന വിലാസത്തി‍ല്‍ അപേക്ഷിച്ചാ‍ല്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ഒരു പാസ്സ്പോര്ട്ട് സൈസ് ഫോട്ടോ, ആവശ്യമായ രേഖകള്‍, സെര്ട്ടിഫിക്കറ്റുകളുടെയും മാ‍ര്‍ക്ക് ലിസ്റ്റുകളുടെയും അറ്റസ്റ്റ് ചെയ്ത കോപ്പിക‍ള്‍ എന്നിവക്കൊപ്പമാണ് അപേക്ഷ സമ‍ര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ വിലയിരുത്തി ഷോ‍ര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകര്‍ കൊ‍ല്‍ക്കത്തയി‍ല്‍ മിഷ‍ന്‍ ആസ്ഥാനത്ത് സെലക്ഷ‍ന്‍ കമ്മീഷനു മുന്പാകെ ഹാജരാവണം. ലഭിക്കുന്ന ഒരു ലക്ഷം രൂപ പഠനത്തി‍ന്‍റെ മുഴുവന്‍ ചിലവുകള്ക്കും പര്യപ്തമല്ലാത്തത് കൊണ്ട് പഠനത്തിനാവശ്യമായ ബാക്കി തുകയുടെ ഉറവിടവും അപേക്ഷകര്‍ സമര്പ്പിക്കേണ്ടി വരും. വിശദ വിവരങ്ങള്‍ www.sriramakrishna.org/scholarship.php എന്ന വിലാസത്തില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter