സി.എച്ച് മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ് :അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍,പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 201516 അധ്യയന വര്‍ഷത്തില്‍ സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്‌ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷ ക്ഷണിച്ചു. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. സര്‍ക്കാര്‍,എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യവര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഈ അധ്യയന വര്‍ഷത്തില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. വിദ്യാര്‍ഥിനി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിലും താമസിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ്.ബി.ടി ബാങ്കില്‍ ഏതെങ്കിലും ശഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്തിരിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minortiywelfare.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയതിനുശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോറത്തിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍ : 0471 2303090.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter