പി.എച്ച്.ഡി പഠനത്തിന് ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് സ്കോളര്‍ഷിപ്പ്
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് ഗവേഷണ പഠന വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സസ്, കമ്പാരറ്റിവ് സ്റ്റഡീസ് ഇന്‍ റിലീജ്യന്‍ ആന്‍ഡ് കള്‍ചര്‍, ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, ഇക്കണോമിക്സ്, സ്റ്റഡീസ് ഓണ്‍ ജവഹര്‍ലാല്‍ നെഹ്റു എന്നീ 12 മേഖലകളില്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലകളില്‍ പിഎച്ച്.ഡിക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. രണ്ടുവര്‍ഷ കാലാവധിയുള്ള സ്കോളര്‍ഷിപ്പില്‍ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ പ്രതിമാസം 12,000 രൂപയും സ്റ്റഡി ടൂര്‍, ബുക്ക്, സ്റ്റേഷനറി എന്നിവക്കായി പ്രതിവര്‍ഷം 15,000 രൂപയുമാണ് നല്‍കുന്നത്. ബിരുദാനന്തര ബിരുദം 60 ശതമാനത്തിലധികം മാര്‍ക്കോടെ ഒന്നാം ക്ലാസില്‍ പാസ്സായ, പ്രായം 35 കവിയാത്ത ഫുള്‍ടൈം പിഎച്ച്.ഡി സ്കോളര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. നെറ്റ്, എസ്.എല്‍.ഇ.ടി, ഗേറ്റ് എന്നിവയില്‍ ഏതെങ്കിലുമുന്നിന്‍റെ സ്കോര്‍ ഹാജരാക്കിയിരിക്കണം. http://www.jnmf.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകള്‍ സഹിതം Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, New Delhi 110011 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷ പരിശോധിച്ച് തയാറാക്കുന്ന ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നവംബര്‍-ഡിസംബര്‍ മാസത്തില്‍ നടക്കുന്ന അഭിമുഖത്തിന് ക്ഷണിക്കും. ജനുവരിയില്‍ സ്കോളര്‍ഷിപ് പ്രഖ്യാപിക്കും. അപേക്ഷയോടൊപ്പം ഗവേഷണ മേഖലയെ കുറിച്ച് 1500 വാക്കില്‍ കവിയാതെയുള്ള ഹ്രസ്വ വിവരണം, ഗൈഡിന്‍െറ റിപ്പോര്‍ട്ട്, അപേക്ഷാ ഫീസായി Jawaharlal Nehru Memorial Fund എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന 100 രൂപയുടെ ഡി.ഡി എന്നവയും വേണം. ഏപ്രില്‍-മേയ് മാസങ്ങളിലാണ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter