മുസ്ലിം വിദ്യാഭ്യാസ ശാക്തീകരണത്തിന് കേന്ദ്ര സര്ക്കാര് സംരംഭം
- Web desk
- Mar 8, 2014 - 22:41
- Updated: Oct 1, 2017 - 08:45
മുസ്ലിം സമൂഹത്തിന്റെ തൊഴില് ശേഷി വികസനത്തിന്റെ ഭാഗമായി പരമാവധി ജനങ്ങള്ക്ക് പ്രാഥമിക വിദ്യാഭ്യാസ സൌകര്യം ഏര്പെടുത്താന് കേന്ദ്ര സര്ക്കാര് പുതിയ സംരംഭം തുടങ്ങി. മൌലാനാ ആസാദ് തഅ്ലീമെ ബാലിഗാന് സ്കീമാണ് ഭാഷാ പഠനം, മൌലിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലൂടെ പതിനഞ്ചോ അതിന് മുകളിലോ പ്രായമുള്ള ഒരു കോടി മുസ്ലിംകളിലേക്ക് നവജാഗരണത്തിനിറങ്ങുന്നത്. വിഭവശേഷി വികസന മന്ത്രാലയം പ്രവര്ത്തനത്തിന് നേതൃത്വം നല്കും. പ്രാഥമിക വിദ്യാലയത്തില് പ്രവേശനത്തിനെത്തുന്ന വിദ്യാര്ത്ഥികളുടെ എണ്ണം 2006-07 വിദ്യാഭ്യാസ വര്ഷത്തില് 9.4 അധികരിച്ചിരുന്നത് 2013-14ല് 14.2 ശതമാനമായി ഉയര്ന്നിരുന്നു. ഇതേ വിദ്യാഭ്യാസ വര്ഷത്തെ യു.പി തലത്തിലെ പ്രവേശനത്തില് 7.2 ശതമാനത്തില് നിന്നും 12.1 ശതമാനമായി ഉയര്ന്നിരുന്നു.
സര്വശിക്ഷാഅഭിയാന്റെ പതിനഞ്ച് ശതമാനം ഫണ്ടും ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗമനത്തിനും പ്രാഥമിക വിദ്യാഭ്യാസ പ്രസരണത്തിനും നീക്കി വെച്ചിട്ടുണ്ട്. ആവശ്യമായിടത്ത് വിദ്യാലയങ്ങള് നിര്മിക്കാനും ഉള്ള സ്കൂളുകളില് പ്രാഥമിക സൌകര്യങ്ങള് മെച്ചപ്പെടുത്താനും മികച്ച അധ്യാപകരുടെ സേവനമെത്തിക്കാനും ഇത് സഹായകമാകും. ഗവണ്മെന്റിന്റെ ഔദ്യോഗിക റിപ്പോര്ട്ട് സൂചിപ്പിക്കുന്നു.
ഇത് കൂടാതെ മുസ്ലിം വിദ്യാഭ്യാസ ശാക്തീരണത്തിന്റെ ഭാഗമായി മദ്രസകളില് മികച്ച വിദ്യാഭ്യാസം നല്കാനുള്ള പദ്ധതികളും മോഡല് ഡിഗ്രി കോളജ്, വനിത ഹോസറ്റല്, എം.സി.ഡിയില് പോളിടെക്നിക് സ്ഥാപനങ്ങള് എന്നിവ സ്ഥാപിക്കാനുള്ള പദ്ധതികളുമുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment