ലോകത്തിലെ മികച്ച ടീച്ചറായി ഫലസ്ഥീന്‍ അധ്യാപിക
  teacherദുബൈ: അദ്ധ്യാപന രംഗത്തെ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിക്കുള്ള വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ െ്രെപസിന് പലസ്തീനിലെ ഹനാന്‍ അല്‍ റൗബ് തെരഞ്ഞെടുക്കപ്പെട്ടു . ദുബൈ പാം അറ്റ്‌ലാന്റിസില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അവാര്‍ഡ് സമ്മാനിച്ചത്. വീഡിയോ സന്ദേശത്തിലൂടെ പോപ്പ് ഫ്രാന്‍സിസ്സാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.. പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് ആറര കോടി രൂപ)യാണ് സമ്മാനം. പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അദ്ധ്യാപികയാണ് ഹനാന്‍. ദുബൈ ആസ്ഥാനമായുള്ള പ്രശസ്ത വിദ്യാഭ്യാസ സംരംഭമായ വര്‍ക്കി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളതാണ് വര്‍ക്കി ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ എഡുക്കേഷന്‍ ആന്റ് സ്‌കില്‍സ് ഫോറത്തിന്റെ സമ്മേളനത്തില്‍ വെച്ചായിരുന്നു അവാര്‍ഡ് പ്രഖ്യാപനവും സമ്മാനദാനവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അവസാന റൗണ്ടിലെത്തിയ പത്തുപേരില്‍ നിന്നായിരുന്നു ജേതാവിനെ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്ന് മുംബൈ ക്രാന്തി സ്‌കൂളിലെ റോബിന്‍ ചൗരസ്യയും അവസാനി റൗണ്ടിലെത്തിയിരുന്നു. വര്‍ക്കി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയും ചടങ്ങില്‍ സംബന്ധിച്ചു. പോപ്പ് ഫ്രാന്‍സിസ്, അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജോസഫ് ബൈഡന്‍, മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍, വില്യം രാജകുമാരന്‍ എന്നിവരുടെ ആശംസാ സന്ദേശവും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍, പരിണാതി ചോപ്ര, ഹോളിവുഡ് താരങ്ങലായ മാത്യു മക്‌നോയ്, സല്‍മ ഹെയ്ത് എന്നിവരും സംസാരിച്ചു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter