മാലിദ്വീപ് വിദ്യാഭ്യാസ വകുപ്പുും ജാമിഅ മില്ലിയ്യയും അക്കാദമിക സഹകരണത്തിന് ധാരണ
maliമാലിദ്വീപിലെ ഇസ്‍ലാമിക് വകുപ്പ് മന്ത്രാലയവും ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയും പരസ്‍പര അക്കാദമിക സഹകരണത്തിന് ധാരണയായി. ഇതിന്റെ ഭാഗമായി മാലിദ്വീപിലെ ഇസ്‍ലാമിക വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ശഹീം അലി സഈദും സംഘവും വാഴ്‍സിറ്റിയിലെത്തി അധികൃതരുമായി ചര്‍‌ച്ച നടത്തി. മാലിദ്വീപില്‍ ഒരു ഇസ്‍ലാമിക സര്‍വകലാശാല സ്ഥാപിക്കുന്നതിനും ജാമിഅയുടെ മേല്‍നോട്ടത്തില് വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്‍കരിച്ച് നടപ്പിലാക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. പാശ്ചാത്യര്‍ പോലും ഇസ്‍ലാമിക പഠനത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന പുതിയ സാഹചര്യത്തില്‍‌ രാജ്യത്ത് ഇസ്‍ലാമിക പൈതൃകവും വിദ്യാഭ്യാസ വിപ്ലവവും സാധിച്ചെടുക്കുന്നതിന് ജാമിഅയുടെ സഹായം കൂടുതല്‍ കുരത്തേകുമെന്ന് മാലിദ്വീപ് മന്ത്രി ഡോ. ശഹീം അലി പറഞ്ഞു. മാലിദ്വീപിലെ വിവിധ ഗവര്‍മെന്റ് തസ്‍തികയില്‍ ഇപ്പോള് മുസ്‍ലിം സാന്നിധ്യമുണ്ടെന്നും വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ഇത്തരം മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മില്ലിയ്യ വൈസ് ചാന്‍സലര്‍ പ്രൊഫ  എസ്എം സാജിദിനു കീഴിലുള്ള വാഴ്‍സിറ്റി  ഭാരവാഹികള്‍ അതികൃതരുമായി ചര്‍ച്ചനടത്തി. വിദ്യാഭ്യാസ വിപ്ലവത്തിന് മാലിദ്വീപിന് വേണ്ടി വേണ്ടത് ചെയ്യാന്‍ വാഴ്‍സിറ്റി തയ്യാറാണെന്നും അതികൃതര്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter