മിടുക്കന്‍മാരെ തേടി ഇന്‍ലാക്സ് സ്കോളര്‍ഷിപ്
img_01വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി ഒരു സുവര്‍ണാവസരം. വിദേശ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ യൂനിവേഴ്സിറ്റി പഠനത്തിനും നാല് വര്‍ഷത്തെ പി.എച്ച്.ഡി പഠനത്തിനും പുറമെ സ്വതന്ത്ര പ്രോഗ്രാമുകള്‍ക്കും ഇന്‍ലാക്സ് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. എഞ്ചിനീയറിങ്, മെഡിസിന്‍, ഫിലിം ആനിമേഷന്‍, ഫാഷന്‍ ഡിസൈന്‍, മ്യൂസിക്, പബ്ളിക് ഹെല്‍ത്ത് എന്നിവ ഒഴികെയുള്ള വിഷയങ്ങളിലെ ഉപരിപഠനത്തിനാണ് ഇന്‍ലാക്സ് ഫൌണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കുന്നത്. 2014 ജൂലൈ ഒന്നിന് മുപ്പത് വയസ്സ് തികയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ പതിനഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.inlaksfoundation.org എന്ന വെബ്സൈറ്റ് കാണുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter