അലിഗഢ്, ജാമിഅ  ന്വൂനപക്ഷ പദവി നിലനിര്‍ത്തണം: വിദ്യാര്‍ഥി സംഘടനകള്‍
  asdf  അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅഃ മില്ലിയ്യ ഇസ്‌ലാമിയ്യ എന്നിവയുടെ ന്യൂനപക്ഷ പദവി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ റിപ്പോര്‍ട്ട് ചരിത്ര യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുകൊണ്ടുള്ളതാണ്. ഭരണഘടനയുടെ 30ാം വകുപ്പ് പ്രകാരം ന്യൂനപക്ഷ പദവി സ്വാഭാവികമായും ലഭിക്കേണ്ട സ്ഥാപനങ്ങളാണ് അലിഗഢും ജാമിഅഃ മില്ലിയയും. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിതമായ സ്ഥാപനങ്ങളോട് കോടതി നീതി പുലര്‍ത്തണം. 2011ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ജാമിഅഃ മില്ലിയ യൂനിവേഴ്‌സിറ്റിക്ക് കോടതി ഇടപെടലിലൂടെ ന്യൂനപക്ഷ പദവി ലഭിച്ചിരുന്നു. എന്നാല്‍, നിലവില്‍ അറ്റോണി ജനറല്‍ ജാമിഅഃ മില്ലിയ്യയുടെ ന്യൂനപക്ഷ പദവിയെ ചോദ്യം ചെയ്ത് എം.എച്ച്.ആര്‍.ഡിക്കു നല്‍കിയ ശുപാര്‍ശയും അലിഗഢിന് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്ന് കാണിച്ച് കോടതിയില്‍ നല്‍കിയ സബ്മിഷനും ആശങ്കാജനകമാണ്. ഭരണഘടനാ പ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ അലിഗഢിനും ജാമിഅഃ മില്ലിയ്യക്കും ലഭ്യമാക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. സത്താര്‍ പന്തല്ലൂര്‍ (എസ്.കെ.എസ്.എസ്.എഫ്), ടി.പി അഷ്‌റഫ് അലി (എം.എസ്.എഫ്), അബ്ദുല്‍ ജലീല്‍ മാമാങ്കര, ഹാസില്‍ മുട്ടില്‍ (എം.എസ്.എം), നഹാസ് മാള (എസ്.ഐ.ഒ), സി.എ റഊഫ് (കാംപസ് ഫ്രണ്ട്), മശ്ഹൂദ് എന്‍.എം ( എന്‍.എസ്.എല്‍), പി.റുക്‌സാന (ജി.ഐ.ഒ), തഹ്‌ലിയ്യ (ഹരിത), അഡ്വ.ശമീര്‍ പയ്യനങ്ങാടി (ഐ.എസ്.എഫ്) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter