സമസ്ത പൊതുപരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു
SAMASTHAസമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളിലായി നടന്ന പൊതുപരീക്ഷയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 5,7,10,+2 ക്ലാസുകളിലായി നടന്ന പരീക്ഷയില്‍ 95.02% മാണ് വിജയം. അഞ്ചാം തരത്തില്‍ 177 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 5651 പേരില്‍ 5195 പേര്‍ പാസായി.  ഏഴാം തരത്തില്‍ 144 സെന്ററുകളില്‍ പരീക്ഷക്കിരുന്ന 4391 പേരില്‍ 4313 പേര്‍ വിജയിച്ചു. പത്താം തരത്തില്‍ 41 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 743 പേരില്‍ 738 പേര്‍ വിജയിച്ചു. പ്ലസ്ടുവിന്  7 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 46 പേരില്‍ എല്ലാവരും വിജയിച്ചു. അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ കോഴിച്ചെന റെയിഞ്ച് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസയിലെ റിശാദ കെ 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, വളവന്നൂര്‍ റെയിഞ്ച് കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ഫാത്തിമ മിന്‍ഷ ഒ രണ്ടാം സ്ഥാനവും, പറപ്പൂര്‍ റെയിഞ്ച് മലബാര്‍ കാമ്പസ്-പുതുപ്പറമ്പ് മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസയിലെ ഫാത്തിമ ടി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ കാവന്നൂര്‍ റെയിഞ്ച് റഹ്മത്ത് നഗര്‍ നജ്മുല്‍ഹുദാ മജ്മഅ് മലബാര്‍ അല്‍ ഇസ്‌ലാമിയ്യ മദ്‌റസയിലെ ശാജി മുനവ്വര്‍ സജാദ് പി  ഒന്നാം സ്ഥാനവും,  കോഴിച്ചെന റെയിഞ്ച് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസ യിലെ മുസൈന ഫര്‍സാന എ പി, റിഫ കെ കെ എന്നീ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനവും, വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ബുഷ്‌റ, ഫര്‍സാന തസ്‌നി സി, ഹിസാന നസ്‌റിന്‍ ടി പി എന്നീ വിദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ സന നസ്‌ലി പി സി, നസീല മോള്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയിലെ മുഫീദ മോള്‍ എം.വി, കോഴിക്കോട് ജില്ലയിലെ മുക്കം മസ്‌ലിം യത്തീംഖാനയിലെ ഉമ്മുസല്‍മ എം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനവും, മലപ്പറം ജില്ലയിലെ ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്ലസ്ടുവില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ആയിശത്തുശാക്കിറ ഒന്നാം സ്ഥാനവും, മലപ്പുറം ജില്ലയിലെ പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസയിലെ നിളാമുദ്ദീന്‍ സി ടി രണ്ടാം സ്ഥാനവും, ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ(8809)യിലെ റാഹില ശറിന്‍ പി എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുപരീക്ഷാ ഫലംwww.samastha.infowww.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2014 മെയ് 5 വരെ സ്വികരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter