ഓക്‌സ്‌ഫോര്‍ഡിലെ തെറ്റുതിരുത്തിയ ഹുദവി പണ്ഡിതന്‍ ശ്രദ്ധേയനാവുന്നു
  hudaviമലപ്പുറം: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയിലെ തെറ്റുതിരുത്തി മലയാളി. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുന്നൂര്‍ ഹുദവി ഇടപെട്ടാണ് തിരുത്തിച്ചത്. ഓക്‌സ്‌ഫോര്‍ഡ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് ഡിക്ഷനറിയുടെ എട്ടാം എഡിഷന്റെ സോഫ്റ്റ്‌വെയര്‍ പതിപ്പിലെ തെറ്റുകളാണ് തിരുത്തിച്ചത്. ടിപ്‌സ് ഓണ്‍ ഇംഗ്ലീഷ് പ്രൊണന്‍സിയേഷന്‍ എന്ന ഇദ്ദേഹത്തിന്റെ പുസ്തകത്തിലേക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഡിക്ഷനറിയിലെ ആറോളം തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഇമെയില്‍ സന്ദേശം അയക്കുകയായിരുന്നു. പരിശോധനയില്‍ തെറ്റുകള്‍ കണ്ടെത്തിയ അധികൃതര്‍ ദിവസങ്ങള്‍ക്കകം അബ്ദുന്നൂറിന് നന്ദി പറഞ്ഞ് മറുപടി അയക്കുകയും പുതിയ എഡിഷനില്‍ തെറ്റ് തിരുത്താമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഡിമോന്‍സ്ട്രബ്ള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്ലിസ്റ്റര്‍, സാറ്റ്, വാള്‍ട്‌സ് തുടങ്ങിയ പദങ്ങളിലെ ഉച്ചാരണമാണ് തെറ്റായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഇസ്്‌ലാമിക് സ്റ്റഡീസില്‍ പി.ജി പൂര്‍ത്തിയാക്കി ഹുദവി ബിരുദം നേടിയ ഇദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജിയും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ അധ്യാപകനായ അബ്ദുന്നൂര്‍ ലക്‌സിസ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിലെ മാസ്റ്റര്‍ ട്രെയ്‌നറാണ്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter