രാജ്യത്തെ 80 ശതമാനം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും തൊഴില്‍ രഹിതരെന്ന് പഠനം
  jobന്യൂഡല്‍ഹി: രാജ്യത്തെ 80 ശതമാനം എഞ്ചിനീയറിങ് ബിരുദധാരികളും തൊഴില്‍ രഹിതരാണെന്നു പഠന റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ മേഖലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന തൊഴില്‍ നൈപുണ്യം പോലുമില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. ആസ്പയറിങ് മൈന്‍ഡ്‌സ് നാഷണല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന വിവരം. 2015 വര്‍ഷത്തില്‍ 650 കോളജുകളില്‍ നിന്നായി പഠിച്ചിറങ്ങിയ 1.5 ലക്ഷം വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഇതില്‍ 80 ശതമാനം വിദ്യാര്‍ഥികളും ഒരു പണിയുമില്ലാതെ വെറുതെയിരിക്കുകയാണ്. ഒരു നിമിത്തം പോലെ എഞ്ചിനീയറിങ് ബിരുദം എടുക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് ഈ വിദ്യാര്‍ഥികളെ ജോലിയില്‍ പ്രാപ്തരാക്കാന്‍ ആവശ്യമായ ട്രെയിനിങുകള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ബെംഗളൂരു, മറ്റു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എഞ്ചിനീയറിങ് കോളജുകളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തോത് കൂടുതലുള്ളത്. കേരളത്തിന്റെ സ്ഥിതി കുറച്ചുകൂടി ഭേദമാണ്. എഞ്ചിനീയറിങ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിനും ഒഡിഷയ്ക്കും ആയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം, പഞ്ചാബും ഉത്തരാഖണ്ഡും മുന്‍സ്ഥിതിയില്‍ നിന്ന് താഴ്ചയിലേക്കു പതിച്ചു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter