ലക്ഷദ്വീപ്: അറിയേണ്ടതെല്ലാം

സംസ്കാര സമ്പന്നത കൊണ്ടും പാരമ്പര്യ സമൃദ്ധി കൊണ്ടും സഞ്ചാരികളുടെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ലക്ഷദ്വീപ് 32 സ്ക്വയർ കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപില്‍ 70,000 ത്തോളം ജനങ്ങളാണ്‌ താമസിക്കുന്നത്,അതും മുസ്ലിങ്ങൾ. ലക്ഷദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് കുടിയേറിവരായത് കൊണ്ട്‌ തന്നെ അവർ സംസാരിക്കുന്നത് മലയാളമാണ്. കൃഷിയിടവും മത്സ്യബന്ധനവുമാണ് പ്രധാന വരുമാനമാർഗം. 
1950 രൂപീകൃതമായ ഈ കേന്ദ്ര പ്രദേശത്തിൻറെ ചുമതല അഡ്മിനിസ്ട്രേറ്റർക്കാണ. സംസ്കാരം സമ്പന്നമായത് പോലെ തന്നെ സാക്ഷരതാനിരക്കിൽ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളേക്കാളും മുന്നിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം. പക്ഷേ ഇരുപതാം നൂറ്റാണ്ടിലാണ് വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ചതെന്ന്മാത്രം. 

ചിത്രം പറയുന്ന ദ്വീപ്. 
ലക്ഷദ്വീപിനെ ആദ്യമായി ചരിത്രത്തിൽ അവതരിപ്പിച്ചത് ഗ്രീക്ക് സഞ്ചാരിയായിരുന്നു. അതിനുശേഷം ഏഴാം നൂറ്റാണ്ടിൽ തന്നെ സജീവമായി ഇസ്ലാം മതത്തിൻറെ വ്യാപനം ദ്വീപിലും ആഞ്ഞുവീശി. അതോടെ അറബികൾ കച്ചവട ആവശ്യത്തിനായി ദ്വീപിലേക്ക് നിരന്തരം യാത്ര ചെയ്തു. 
പതിനൊന്നാം നൂറ്റാണ്ടിൽ കുലശേഖര രാജവംശത്തിനു അധീനതയിലായിരുന്നു ദ്വീപ് സമാനതകളില്ലാത്ത വികാസങ്ങള്‍ക്ക് സാക്ഷിയായി. അവരുടെ ഭരണ കാലത്തിന് ശേഷം കോലത്തിരി രാജാവ് ദ്വീപ് ഭരിച്ചു.  ഈ രാജാവിന്റെ ഭരണകാലത്തായിരുന്നു വിശ്വവിഖ്യാതനായ പാശ്ചാത്യ ചരിത്രകാരന്മാർ മാർക്കോ പോളോ ദീപ സഞ്ചരിക്കുകയും യാത്രാവിവരണത്തിൽ "സ്ത്രീ ദ്വീപെന്ന" തലക്കെട്ടില്‍ ദ്വീപിനെ വിശദീകരിച്ചതും. അങ്ങനെ 1498 ൽ പോര്‍ച്ചുഗീസുകാർ ദ്വീപ് സഞ്ചരിച്ച് തങ്ങളുടെ കച്ചവട ആവശ്യത്തിനായി ഒരു കോട്ട കെട്ടുകയും ചെയതു.  1545ൽ ബീബികളുംഅവരുടെ ഭർത്താക്കന്മാരും ഭരിച്ച ദ്വീപ് പിന്നീട് 1780 ൽ ടിപ്പു സുൽത്താന്റെ കരങ്ങളിലെത്തി. 1799 ലെ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെട്ടതോടെ ദ്വീപിന്റെ പൂർണ്ണവകാശം ബ്രിട്ടീഷുകാർക്ക് സ്വന്തമായി. പിന്നെ 1947 വരെ അവരുടെ പ്രതാപകാലം ആയിരുന്നു 

#സേവ് ലക്ഷദ്വീപ്

സമൂഹമാധ്യമങ്ങളിൽ ലക്ഷദ്വീപ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപ്രവർത്തകനായ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വർഗീയവൽകരണത്തിന്റെ ശ്രമങ്ങൾക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെലക്ഷദ്വീപിലെ വിദ്യാർത്ഥി സമൂഹം തുടങ്ങിവച്ച സമരമാണ് ഇന്ത്യൻ ജനത ഏറ്റെടുത്തത്. 

എന്താണ്‌ ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നത്.. കേന്ദ്രസർക്കാർ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി മുസ്ലീങ്ങള്‍  അധിവസിക്കുന്ന ലക്ഷദ്വീപിനെ മറ്റൊരു കാശ്മീർ ആക്കാനുള്ള എല്ലാവിധ തന്ത്രങ്ങൾ മെനയുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രം ചുമതല നൽകിയിരുന്ന പതിവ് രീതി ലംഘിച്ച് പ്രഫുൽ പട്ടേലിനെ ഏൽപ്പിച്ചത്. 
പിന്നീടങ്ങോട്ട് അവിചാരിതമായി ലക്ഷദ്വീപിൽ എന്തൊക്കെയോ പരിഷ്ക്കാരങ്ങള്‍ കൊണ്ട്‌ വന്നു. 

അജണ്ടകളുടെ ലിസ്റ്റ് 
/ആദ്യമായി പ്രഫുൽ പട്ടേലിന് ചെയ്ത് പൂജ്യം കൊവിഡ് കേസുള്ള ദ്വീപില്‍ പ്രോട്ടോകോൾ ലംഘിച്ചു. അതോടെ 66 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുകയും മരണനിരക്ക് കൂടുകയും ചെയ്തു. 
/ലക്ഷദ്വീപ് ഇന്ത്യൻ ജനങ്ങൾക്കിടയിൽ അറിയപ്പെട്ടത് ജയിലറകളില്ലാത്ത ദ്വീപെന്നാണ്. പക്ഷേ അതിനൊക്കെ തീറെഴുതി ഗുണ്ടാ ആക്ട് നിയമം കൊണ്ട്‌ വരാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. 
/മത്സ്യബന്ധനം ദ്വീപുകാരുടെ പ്രധാന വരുമാന മാർഗ്ഗമെന്ന്   നന്നായി അറിയുന്ന പട്ടേൽ യാതൊരു മുന്നറിയിപ്പുമില്ലാതെ അവരുടെ ഷെഡ്ഡുകൾ പൊളിച്ചുനീക്കി.
തീർന്നിട്ടില്ല ആരും ഇതുവരെ കേൾക്കാത്ത വിചിത്ര നിയമം കൊണ്ടുവന്നു
/രണ്ട്  കുട്ടികളുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയില്ല 
പിന്നെ അടിസ്ഥാന സൗകര്യത്തിന് സമരം ചെയ്ത നഴ്സുമാരെ അടിച്ചമർത്തുകയും, അംഗനവാടിയിലെ അധ്യാപകരെ കാരണം കൂടാതെ പിരിച്ചുവിടുകയും, പഞ്ചായത്ത് ഭരണ മേഖല കൂടുതൽ കടുപ്പിക്കുകയും ചെയ്തതോടെ നടപടികൾ വിജയകരമായ സന്തോഷത്തിൽ  നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പ്രതിഷേധം ആളിക്കത്തിയത്. 

സിപിഎമ്മിന്റെ എളമരം കരീം എംപി ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വലിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചതോടെയാണ് ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. സാംസ്കാരിക നായ്രും രാഷ്ട്രീയ നേതാക്കളും സാമുദായിക നേതാക്കളും രംഗത്തുവന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. മലയാളസിനിമയുടെ യുവനായകൻ പ്രിഥ്വിരാജ് സുകുമാരന്‍ രംഗത്ത്‌ വന്നതോടെ യുവാക്കള്‍ക്ക് ആവേശമായി. 

Also Read:ലക്ഷദ്വീപ്: കേന്ദ്രത്തിന്‍റേത് കപട നീക്കം

നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും നിറഞ്ഞ അവരുടെ സാമൂഹിക അന്തരീക്ഷമാണ് സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനിരയാകുന്നത്. ഡീ ദ്വീപിലെ പാവപ്പെട്ട ജനങ്ങൾ ദിനേനയുള്ള വരുമാനമാർഗങ്ങൾ കണ്ടെത്തി മുന്നോട്ടു പോകുമ്പോൾ "ഫാസിസം" അവരുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു  
അതുകൂടാതെ നില് ദിവസങ്ങള്‍ക്ക് മുമ്പ്‌ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ലക്ഷദ്വീപിലെ എല്ലാ ഡയറി ഫാമുളും അടക്കാനുള്ള ഉത്തരവിട്ടിരിക്കുകയാണ്. ഇതിലൂടെ പ്രഫുൽ പട്ടേല്‍ ലക്ഷ്യം വെക്കുന്നത് ഗുജറാത്തിലെ കോർപ്പറേറ്റ് കമ്പനിയായ അമുൽ ഉത്പന്നങ്ങള്‍ വിൽക്കാനുള്ള സാധ്യതയരാണ്. 
ആർഎസ്എസ് ചാനലായ സുദര്‍ശനന്‍ ന്യൂസ് വഴി സംപ്രേഷണം ചെയ്ത മുസ്ലിം വിദ്വേഷ പരിപാടി സ്പോൺസർ ചെയ്ത കമ്പനി കൂടിയാണ്‌ അമുൽ. അതോടെ രാജ്യം മുഴുവന്‍ അമുൽ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള നടപടികള്‍ പ്രതിഷേധക്കാര്‍ സ്വീകരിച്ചു. 

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വരുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ജനാതിപത്യം മെല്ലെ മെല്ലെ മരിച്ച് കൊണ്ടിരിക്കുന്നതിന്റെ നേർചിത്രം.

തയ്യാറാക്കിയത്: അബ്ദുല്ല അഹ്മദ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter