റമദാന്‍ പൂര്‍ത്തിയാക്കി ലോക മുസ്‍ലിംകള്‍ ഈദുല്‍ ഫിത്റിലേക്ക്

ഈ വര്‍ഷത്തെ റമദാന്‍ നോമ്പ് പൂര്‍ത്തിയാക്കി ലോക മുസ്‍ലിംകള്‍ പെരുന്നാളിലേക്ക് പ്രവേശിക്കുന്നു. കേരളത്തിലും അധിക ഗള്‍ഫ് നാടുകളിലും റമദാന്‍ തുടക്കം കുറിച്ചത് ഒരേ ദിവസമായിരുന്നുവെങ്കിലും, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലെല്ലാം ഇരുപത്തിയൊമ്പതിന് മാസപ്പിറവി ദൃശ്യമായി വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു. യമന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, തുര്‍കി, സുഡാന്‍ എന്നീ രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയാണ് ഈദുല്‍ ഫിത്റ്. ബൈതുല്‍ മഖ്ദിസിലും ഫലസ്തീനിലും വെള്ളിയാഴ്ച തന്നെയാണ് പെരുന്നാള്‍. ഇതോടെ, മൂന്ന് വിശുദ്ധ പള്ളികളിലും ഒരേ ദിവസമാണ് പെരുന്നാള്‍ എന്ന് പറയാം. ബ്രിട്ടണ്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലുമെല്ലാം വെള്ളിയാഴ്ച തന്നെയാണ് ഈദ് ആഘോഷിക്കുന്നത്.
 
അതേസമയം, ചന്ദ്രപ്പിറ ദൃശ്യമാവാത്തതിനെ തുടര്‍ന്ന് കേരളത്തിലും ഒമാനിലും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി അധിക ഏഷ്യന്‍ രാജ്യങ്ങളിലും റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയാണ് പെരുന്നാള്‍. എന്നാല്‍, ഒരു ദിവസം റമദാന്‍ പിന്തി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങടക്കമുള്ള ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും വെള്ളിയാഴ്ച മാസപ്പിറ ദൃശ്യമായെങ്കിലേ ശനിയാഴ്ച പെരുന്നാള്‍ ആവൂ. അല്ലെങ്കില്‍ ഒരു ദിവസം കൂടി പിന്നിട്ട് ഞായറാഴ്ചയായിരിക്കും ഈദ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter