പ്രഥമ ശാസ്ത്ര കോണ്‍ഫറന്‍സുമായി ഒ.ഐ.സി

 

കസാക്കിസ്ഥാന്‍ തലസ്ഥാനമായ ആസ്താനയില്‍ പ്രഥമ ശാസ്ത്ര കോണ്‍ഫറന്‍സുമായി ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍). ശാസ്ത്ര സാങ്കേതിക ലോകത്ത് മുസ്‌ലിം പ്രതിനിധാനത്തിന്റെ കാഴ്ചപ്പാടുകളെ അവതരിപ്പിക്കാനും പുതിയ സംഭാവനകളര്‍പ്പിക്കാനും വേണ്ടിയുള്ള വേറിട്ട കാല്‍വെപ്പും കൂടിയാണ് ഈ ശാസ്ത്ര കോണ്‍ഫറന്‍സ്.
തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, കോണ്‍ഫറന്‍സ് ചെയര്‍മാനും കസാകിസ്ഥാന്‍ പ്രസിഡണ്ടും കൂടിയായ നുര്‍സുല്‍ത്താന്‍ നസര്‍ബയെവി,പാകിസ്ഥാന്‍ പ്രസിഡണ്ട് മഅ്മൂന്‍ ഹുസൈന്‍, അസര്‍ബൈജാന്‍ പ്രസിഡണ്ട് ഇല്‍ഹാം അലി,  ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുില്‍ ഹാമിദ്, മൗറീത്താനിയന്‍ പ്രസിഡണ്ട് മുഹമ്മദ് അബ്ദുല്‍ അസീസ്, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ മത്തീന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്തം നല്‍കി.
മുസ്‌ലിം ലോകത്ത് നിന്നും ശാസ്ത്ര മികവുകളെയും കണ്ടെത്തെലുകളെയും ലോകത്തിന് സമര്‍പ്പിക്കുക എന്ന മഹത്തായ ദൗത്യമാണ് ദ്വിദിന കോണ്‍ഫറന്‍സിലൂടെ ഒ.ഐ.സി ലക്ഷീകരിക്കുന്നത്.
മുമ്പ് പലരും ശാസ്ത്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒ.ഐ.സി ആദ്യമായാണ് ഈ ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter