99 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ വിഷ വിത്ത് പാകുന്ന ജോലിയില്‍ ബിജെപി’; പ്രഫൂല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി

ലക്ഷദ്വീപിനെ കാവിവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍സര്‍ക്കാര്‍ പിന്‍വലിയണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 99 ശതമാനത്തില്‍ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബിജെപിയെന്നും പ്രഫുല്‍ പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയവത്കരിക്കുക എന്നുള്ളതാണെന്ന് മനസിലാക്കാന്‍ കഴിയുന്നെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

99 ശതമാനം മുസ്ലിം സമൂഹം താമസിക്കുന്ന ദ്വീപില്‍ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്തി പ്രഫുല്‍ പട്ടേലിനെ ഉടന്‍ തിരിച്ചു വിളിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter