"അല്ലാഹുവിനോട് ഞാനൊരു പൂവാണ് ചോദിച്ചത്, പൂന്തോട്ടം തന്നെ അവന്‍ എനിക്ക് നൽകി" സനാ ഖാന്റെ ആദ്യ ഹജ്ജനുഭവം

ഇസ്‍ലാം സ്വീകരിച്ച ശേഷം ആദ്യ ഹജ്ജിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മുൻ ബോളിവുഡ് നടി സനാ ഖാൻ. ഹജ്ജിന്റെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാന്‍ കഴിയില്ലെന്നും അല്ലാഹു ഹജ്ജ് സ്വീക്കട്ടെയെന്നും സനാ ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നിരവധി ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്ത് സനാ ഖാന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ, "അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ്(ഹജ്ജ്) സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരുടെ ഹജ്ജും ഉംറയും എളുപ്പമുള്ളതാവട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണ് ചോദിച്ചത്. അവന്‍ ഒരു പൂന്തോട്ടം തന്നെ എനിക്ക് നൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. പടച്ചവനോട് നന്ദി".

ആരാണ് സനാ ഖാൻ ?

ഇന്ത്യൻ നടിയും മോഡലും നർത്തകിയും നിരവധി പരസ്യങ്ങളിലൂടെ ഏറെ സുപരിചിതയുമാണ് സനാ ഖാൻ.1988ൽ മുംബൈയിൽ ജനനം. മോഡലായി കരിയർ ആരംഭിച്ച താരം പിന്നീട്‌ നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടു. ക്ലൈമാക്സ് എന്ന മലയാള ചിത്രമടക്കം അഞ്ച് ഭാഷകളിലായി 14ഓളം സിനിമയിൽ സന അഭിനയിച്ചിട്ടുണ്ട്.

ഇസ്‍ലാമിലേക്കുള്ള സുന്ദരപാത

2020 ഓഗസ്റ്റ് മാസമാണ് താരം ഔദ്യോഗികമായി തന്റെ മനം മാറ്റത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയുന്നത്. സിനിമ നിർത്തിയെന്നും ഇനിയുള്ള ദിവസങ്ങൾ ദൈവത്തിന്റെ പാതയിലായിരിക്കുമെന്നും സന പറഞ്ഞു. മാനവികതക്ക് വേണ്ടി നിലകൊള്ളാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പുതിയ മാറ്റത്തെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും സന വിശേഷിപ്പിച്ചത്.

കഴിഞ്ഞു പോയ ദിവസങ്ങളിൽ പ്രശസ്‌തിയും പണവുമാണ് തന്നെ മുന്നോട്ടു നയിച്ചത്. എന്നാൽ ഇനിയുള്ള കാലം അല്ലാഹുവിന്റെ മാർഗത്തിലൂടെ നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഏതു സമയത്തും മരിച്ചു പോയേക്കാം എന്ന് ഞാന്‍ തിരിച്ചറിയുന്നു, കഴിയുംവിധം മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കും, നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

കുറച്ചുകാലമായി മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ചിന്തയിലാണെന്നുംം ആ ചിന്തകളാണ് യഥാർത്ഥത്തിൽ തന്നെ ഇസ്‍ലാമിലെത്തിച്ചതെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. 

പുതിയ ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ്. ദൈവവുമായി എന്നെ അടുപ്പിച്ച വ്യക്തി എന്റെ ഭർത്താവാണ്. അനസ് സയ്യിദ് മതപണ്ഡിതനും ബിസിനസുകാരനുമാണ്. പാപത്തിലേക്കല്ല, ദൈവത്തിലേക്കാണ് അദ്ദേഹമെന്നെ അടുപ്പിച്ചത്, ഇസ്‍ലാം ആശ്ലേഷണത്തിന്റെ ഒന്നാം വാർഷിക സുദിനത്തിൽ ഭർത്താവിനെ കുറിച്ച് സനാ ഖാൻ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter