ഗാസയില്‍ ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നവര്‍ക്കെതിരെ വീണ്ടും ഇസ്രയേല്‍ ആക്രമണം

ഗാസയില്‍ ഭക്ഷണപ്പൊതി ഉള്‍പ്പെടെ സഹായം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഗസ്സ സിറ്റിയില്‍ കുവൈത്ത് റൗണ്ട് എബൗട്ടിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.
സഹായത്തിന് വരിവരിയായി കാത്തുനില്‍ക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. ഇത്തരം ആക്രമണങ്ങളില്‍ രണ്ടാഴ്ചക്കിടെ 400 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആാര്യോഗ്യമന്ത്രാലയം പറയുന്നു. 24 മണിക്കൂറിനിടെ ഗാസയിലുടനീളം 72ഫലസ്ഥീനികള്‍ കൊല്ലപ്പെടുകയും 129 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 7 ന് യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000 ലധികമായി. 72,889 പേര്‍ക്ക് ഇതുവെരെ പരിക്കേറ്റിട്ടുണ്ട്. കൂട്ടക്കുരുതി തടയാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഗസയില്‍ ഇസ്രയേല്‍ ക്രൂരമായ ആക്രമണം തുടരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter