സ്വവര്‍ഗ രതി വിധി മാനവികതയെ വെല്ലുവിളിക്കുന്നത്: എസ്.കെ.എസ്.എസ്.എഫ്.

പ്രകൃതി വിരുദ്ധമായ സ്വവര്‍ഗരതി പരസ്പര സമ്മതത്തോടുള്ളത് കുററകരമല്ലെന്ന സുപ്രീംകോടതി നിരീക്ഷണം സര്‍വ മത വീക്ഷണങ്ങള്‍ക്കും മാനവീകതക്കും എതിരെയുള്ള വെല്ലുവിളിയാണെന്ന് എസ്.കെ.എസ് എസ് എഫ് .സെക്രട്ടറിയേറ്റ്  കുറ്റപ്പെടുത്തി. 

ഇതിനെതിരെ നിയമ നിര്‍മ്മാണം നടത്താന്‍ ഭരണകൂടം തയ്യാറാവണം.വളരെ ചെറിയ വൈകല്യം സംഭവിച്ച മനസുമായി ജീവിക്കുന്ന ഒരു സമൂഹത്തിന് വേണ്ടി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഐ.പി.സി 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ കോടതി ഇന്ത്യയില്‍ നിലനില്‍ക്കുന്ന നല്ല സംസ്‌കാരത്തെ ചോദ്യം ചെയ്യുകയാണെന്നും യോഗം വിലയിരുത്തി.അന്‍വര്‍ സ്വാദിഖ് ഫൈസി അധ്യക്ഷനായി  അഷ്‌കറലി കരിമ്പ പ്രഭാഷണം നടത്തി. നിരവധി പണ്ഡിതര്‍ പങ്കെടുത്ത യോഗത്തില്‍ ഉമര്‍ ഫാറൂഖ് തങ്ങള്‍ നന്ദി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter