അലീഗഢില്‍ നിന്നും 'മുസ്‌ലിം' എടുത്തു കളയാന്‍ നീക്കവുമായി യു.ജി.സി
- Web desk
- Sep 4, 2018 - 15:06
- Updated: Sep 6, 2018 - 08:50
അലീഗഢ് സര്‍വ്വകലാശാലയില്‍ നിന്ന് മുസ്‌ലിം എന്ന നാമം എടുത്തുകളയാന്‍ ശ്രമവുമായി യു.ജി.സി.(യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) നിരവധി പേര് മാറ്റങ്ങള്‍ ചര്‍ച്ചയാവുന്ന ഫാഷിസ്റ്റ് കാലത്താണ് അലിഗഢിന്റെ നാമവും വലിച്ചിഴക്കപ്പെടുന്നത്.
ഇത് മായി ബന്ധപ്പെട്ട് സര്‍വ്വകലാശാല രജിസ്രടാര്‍ ജാവേദ് അക്തര്‍ യു.ജി.സിയെ വിമര്‍ശിച്ച് സര്‍ക്കാറിന് എഴുതിയ കുറിപ്പിലാണ്് ഇക്കാര്യം വിശദീകരിക്കുന്നത്.
അദ്ധേഹം തന്റെ കുറിപ്പില്‍ പറയുന്നു:
"യൂണിവേഴ്‌സിറ്റിയുടെ നാമം അതിന്റെ ആശയത്തെ കുറിച്ചുള്ള ചരിത്രം, ലക്ഷ്യം, സ്വഭാവം എന്നിവ പകര്‍ന്നു നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടന അത് അനുവദിക്കുന്നുമുണ്ട്. മതേതരത്വം സംരക്ഷിക്കാന്‍ അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നത് അലീഗഡ് യൂണിവേഴ്‌സിറ്റി എന്ന് പുനനാമകരണം ചെയ്യണമെന്ന തെറ്റായ തീരുമാനത്തിലേക്കാണ് യു.ജി.സി എത്തിയിട്ടുള്ളത്. പാശ്ചാത്യ നാടുകളില്‍ പ്രയോഗവത്കരിക്കുന്ന മുസ്‌ലിം വിരുദ്ധതയേക്കാള്‍ നീതിയും സമത്വവും നിറഞ്ഞതാണ് ഇന്ത്യയുടെ മതേതരത്വ കാഴ്ചപ്പാടെന്ന് ഓര്‍മ്മിക്കണം."
അതോടപ്പം രജിസ്ട്രാര്‍ തന്റേതായി പതിനഞ്ചോളം നിര്‍ദ്ദേശങ്ങളും സര്‍ക്കാറിന് സമര്‍പ്പിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment