തിരുശേഷിപ്പുകള്‍ സമൂഹസമക്ഷം അവതരിപ്പിക്കുമ്പോള്‍ കൃത്യമായ ആധികാരികത ഉറപ്പുവരുത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.
ഏതുവിധേനയും ധനസമ്പാദനം നടത്തുക. അതുവഴി സമൂഹത്തിന്റെയും സമുദായത്തിന്റെയും ആദരവും പ്രതീയും നേടിയെടുക്കുക. ഇതിനായി വ്യാജ നിര്മിതികള് പുരാവസ്തുക്കളായും സൂക്ഷിപ്പു ശേഖരങ്ങളായും സമൂഹ സമക്ഷം അവതരിപ്പിക്കുക. മാന്യതയുടെയും മഹത്വത്തിന്റെയും പ്രച്ഛന്ന വേഷം കെട്ടി വിശ്വാസികളെയും പൊതുജനങ്ങളെയും കബളിപ്പിക്കുക എന്നിവയൊക്കെയാണ് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കേരളം അനുഭവിച്ചറിഞ്ഞ ചില തട്ടിപ്പു രീതികള്.
അതില് ഏറ്റവും ഒടുവിലത്തേതാണ് മോന്സന് മാവുങ്കലിന്റേത്.
വിശ്വാസവും ആത്മീയതയും ധനശേഖരണ മാര്ഗമായി അവതരിപ്പിക്കുന്ന പുതു പ്രവണ അത്യന്തം ഭീതിദമാണ്. വസ്തുതയും യാഥാര്ഥ്യവും അറിയാത്ത നിരവധിയാളുകളാണ് ഇത്തരക്കാരുടെ വലയത്തില് അകപ്പെടുന്നത്.സാധാരണക്കാര് മുതല് രാഷട്രീയക്കാര്, വിജ്ഞാന വിശാരദര് വരെ അതില് ഉള്പ്പെടും.
ഹലാല് ബിസിനസ് എന്ന പേരില് നിക്ഷേപം സ്വീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും സജീവമായിരിക്കുകയാണ്.
മതം മാര്ഗമാക്കിയുള്ള തട്ടിപ്പുകള് വ്യാപകമായ കാലത്ത് സുചിന്തിതമായ തീരുമാനങ്ങളെടുക്കാന് വിശ്വാസികള്ക്ക് സാധിക്കേണ്ടതുണ്ട്. വിശിഷ്യ പ്രവാചകരുടെയും പൂര്വസൂരികളുടെയും തിരുശേഷിപ്പുകള് സമൂഹസമക്ഷം അവതരിപ്പിക്കുമ്പോള് കൃത്യമായ ആധികാരികത ഉറപ്പുവരുത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അന്ധമായി ആവാഹിക്കുകയോ വശംവദരാവുകയോ ചെയ്യുന്നവരായി നാം മാറരുത് എന്ന നിര്ദേശമാണ് എല്ലായിപ്പോഴും നല്കാനുള്ളത്.
വിശ്വാസവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകള്ക്ക് പ്രാമാണിക കൈമാറ്റ രേഖകള് അനിവാര്യമാണെന്നാണല്ലോ ഇസ്‌ലാമിക നിയമം.
'സത്യവിശ്വാസികളേ, എന്തെങ്കിലും വൃത്താന്തവുമായി ഒരു അധര്മകാരി നിങ്ങളെ സമീപിച്ചാല് സ്പഷ്ടമായി അന്വേഷിച്ചുറപ്പ് വരുത്തണം. ഏതെങ്കിലുമൊരു കൂട്ടര്ക്ക് നിങ്ങള് അറിയാതെ അപകടം വരുത്തുകയും തുടര്ന്ന് അതിന്റെ പേരില് ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണിത്' ( വി.ഖുര്ആന് 49:6).

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter