ഇറാന്റെ ഇടക്കാല പ്രസിഡണ്ടായി മുഹമ്മദ് മുഖ്ബര്‍

ഇറാന്‍ പ്രസിഡണ്ട് ഇബ്‌റാഹീം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായി. ഇടക്കാല പ്രസിഡണ്ടായി നിലവിലെ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു.അലി ബഗേരി കനി ഇറാന്റെ ആക്ടിംഗ് വിദേശകാര്യമന്ത്രിയായും നിയമിതനായി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയാണ് ഇടക്കാല നേതാക്കളെ പ്രഖ്യാപിച്ചത്.
ഇറാന്റെ പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുക്കാന്‍ 50 ദിവസത്തിനകം തെരഞ്ഞടുപ്പ് നടത്തുമെന്നും ഖാംനഇ അറിയിച്ചു.
ഇറാന്റെ ഭരണഘടന പ്രകാരം പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞാല്‍ വൈസ് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ടാകും. പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞടുക്കാന്‍ 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം. ഇബ്‌റാഹീം റെയ്‌സിക്ക് 4 വര്‍ഷത്തെ അധികാര കാലാവധിയാണുള്ളത്. 2021 ഓഗസ്റ്റിലാണ് റഈസി പ്രസിഡണ്ടായത്. അടുത്ത വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് മരണം.1980 മുതലാണ് ഇറാനില്‍ പ്രസിഡണ്ട് തെരഞ്ഞടുപ്പ് തുടങ്ങിയത്.ഓരോ നാലുവര്‍ഷം കൂടുംതോറുമാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താറുള്ളത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter