യമന്‍ മഹാദുരന്തത്തിന്റെ വക്കിലെന്ന് യു.എന്‍

ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന യമന്‍ മഹാദുരന്തത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭ.

യു.എന്‍ സഹായ ഏജന്‍സി തലവന്‍മാര്‍ക്ക്  ലോവ് കോക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയില്‍ സര്‍ക്കാര്‍ അനുകൂല സേനയും വിമതരായ ഹൂതികളും തമ്മില്‍ ഇടവേളക്ക് ശേഷം ഏറ്റുമുട്ടല്‍ രൂക്ഷമായതിന് പിറകെയാണ് യു.എന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം മാര്‍ക്കിന്റെ നേതൃത്തില്‍ യു.എന്‍ സംഘം യമനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അവസാനമായി യമന്‍ സന്ദര്‍ശിച്ചത്. അന്നത്തേക്കാള്‍ വളരെ പരിതാപകരമായ സ്ഥിതിയിലാണ് രാജ്യം ഇപ്പോഴുള്ളത്.
ഏദനില്‍ പോഷകാഹാരത്തിന്റെ കുറവുമൂലം നന്നേ മെലിഞ്ഞ കുറേകുട്ടികളെ കണ്ടു. അവര്‍ക്ക് കണ്ണു തുറക്കാന്‍ പോലും സാധിക്കുന്നില്ല. മാനുഷിക സഹായങ്ങള്‍ പലതും ഇവരെ ഒരു പരിധിവരെ  കരകയറാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ വീണ്ടും രോഗബാധിതരായി തളരുന്ന നിരവധി കുട്ടികളെ കുറിച്ചും കേട്ടു. ഏറ്റുമുട്ടല്‍ നിറുത്തി ഹുദൈദ തുറമുഖം തുറന്നാല്‍  കൂടുതല്‍ സഹായമെത്തിക്കാനാവുമെന്ന് അദ്ധേഹം അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter