മുടയന്‍പുലിക്കല്‍ അലി ഹസ്സന്‍ മുസ്‌ലിയാര്‍
മുടയന്‍ പുലിക്കല്‍ അലി ഹസ്സന്‍ മുസ്‌ലിയാര്‍
തിരൂരങ്ങാടിയിലെ എം.പി അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ മകനായി ഹിജ്‌റ 1310 ലാണ് മഹാന്‍ ജനിക്കുന്നത്. വലിയ പണ്ഡിത കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ചെറുപ്പത്തിലേ വലിയ പ്രഭാഷകനായിരുന്നു മഹാനവര്‍കള്‍. 18-ാം വയസ്സില്‍ തന്നെ അറബി ഭാഷില്‍ ഗ്രന്ഥ രചനയാരംഭിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ മഹാന്റെ കഴിവ് നമുക്ക് ബോധ്യപ്പെടുന്നുണ്ട്. മനാഖിബു ശൈഖു താനൂരി എന്നതാണ് പ്രഥമ കൃതി. സ്വദഖതുല്ല മുസ്‌ലിയാരുടെ പിതാവ് പോക്കര്‍ മുസ്‌ലിയാര്‍, കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഉസ്താദുമാര്‍.
തിരൂര്‍, കോട്ട്, പറമ്പത്ത്, ചേറൂര്‍, എടരിക്കോട്, മുണ്ടുപറമ്പ്, മൈലപ്പുറം, പാണക്കാട്, പരപ്പനങ്ങാടി, ചെറുമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. തിരൂര്‍കോട്ട് പള്ളിയില്‍ രണ്ട് പ്രാവശ്യമായി മൂന്ന് പതിറ്റാണ്ട് കാലം മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുപ്പതില്‍പരം കൃതികളുടെ കര്‍ത്താവാണ് മഹാനവര്‍കള്‍. അറബിയിലും മലയാളത്തിലുമായി രചിച്ച കൃതികളിലധികവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേ ജവാബ് എന്ന പേരില്‍ മലയാളത്തിലൊരു ഗ്രന്ഥമുണ്ട്. പ്രസ്തുത ഗ്രന്ഥത്തിന്റെ മുന്‍പേജില്‍ ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും പരിചയപ്പെടുത്തുന്നത് കാണുക. ''സലാം വീട്ടിയ ഉടനെ ഇമാം സ്ഥലത്തിരുന്ന് ദുആ ചെയ്യുന്നതിനുള്ള ശരിയായ തെളിവ് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഗ്രന്ഥ കര്‍ത്താവ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും സമസ്തയുടെ സ്ഥാപനം മുതല്‍ക്കേ അതിന്റെ സജീവ പ്രവര്‍ത്തകനുമായ തിരൂരങ്ങാടി ഹാജി എം.പി അലി ഹസന്‍ മുസ്‌ലിയാരാകുന്നു.'' സമസ്തയെന്ന പ്രസ്ഥാനവുമായി എത്ര വലിയ ആത്മ ബന്ധമാണ് മഹാനവര്‍കള്‍ക്കുള്ളതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഹിജ്‌റ 1380 ശവ്വാല്‍ 29-നാണ് മഹാന്‍ വഫാത്താവുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment