ജവാഹർലാൽ നെഹ്രു സെന്ററിൽ പി.ജി., ഗവേഷണം

ജവാഹർലാൽ നെഹ്രു സെന്ററിൽ പി.ജി., ഗവേഷണം
 
ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.) പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.എസ്‌സി.

മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ എനർജിയിലോ സ്പെഷ്യലൈസ് ചെയ്യാവുന്ന എം.എസ്‌സി. കെമിസ്ട്രി പ്രോഗ്രാമിലേക്ക് കെമിസ്ട്രി ഒരു മേജർ വിഷയമായി പഠിച്ച് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (ജാം) യോഗ്യത നേടിയിരിക്കണം.

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം

ഫിസിക്കൽ സയൻസ് (മെറ്റീരിയൽ സയൻസ് സ്പെഷ്യലൈസേഷൻ), കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് മേഖലകളിലുണ്ട്. യോഗ്യതയ്ക്ക് www.jncasr.ac.in ലെ അഡ്മിഷൻ ബ്രോഷർ കാണുക.

എം.എസ്‌സി. ഇന്റർ ഡിസിപ്ലിനറി ബയോസയൻസ്

എപ്പിജനറ്റിക്സ് ആൻഡ് ഡിസീസസ്, ന്യൂറോ സയൻസസ്, ഹ്യൂമൺ ഡിസീസ് ജനറ്റിക്സ്, കെമിക്കൽ ബയോളജി അപ്രോച്ച് ടു അണ്ടർസ്റ്റാൻഡിങ് ഡിസീസ് ബയോളജി എന്നിവയിലൊന്നിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള ഓപ്ഷനോടെ.

കെമിസ്ട്രി ഒരു മേജർ വിഷയമായി പഠിച്ച്, ബയോളജിക്കൽ സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം.

ജാം 2023/തത്തുല്യ പരീക്ഷാ യോഗ്യതയും വേണം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter