ഷോൺ കിംഗിനും ഡോ. ഹെൻറി ക്ലാസിനും ശേഷം അമേരിക്കൻ റാപ്പർ ലിൽ ജോൺ ഇസ്ലാം സ്വീകരിച്ചു
പ്രശസ്ത അമേരിക്കൻ റാപ്പറും നിർമ്മാതാവുമായ ലിൽ ജോൺ, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ കിംഗ് ഫഹദ് മസ്ജിദിൽ വെച്ച് ഔദ്യോഗികമായി ഇസ്ലാം സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് പള്ളിയിലെത്തിയ ലിൽ ജോൺ വെള്ളിയാഴ്ച തൻ്റെ മതപരിവർത്തനം പരസ്യമായി പ്രഖ്യാപിച്ചത്.
മസ്ജിദ് ഇമാം അറബിയിലും ഇംഗ്ലീഷിലും ചൊല്ലിക്കൊടുത്ത ഇസ്‌ലാമിൻ്റെ അടിസ്ഥാന വിശ്വാസപ്രമാണമായ ശഹാദത്ത് ഏറ്റുചെല്ലുന്ന അദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. 1972-ൽ ജോർജിയയിലെ അറ്റ്ലാൻ്റയിൽ ജനിച്ച ലിൽ ജോൺ, 2000-കളുടെ തുടക്കത്തിൽ ഹിപ്-ഹോപ്പ് ഉപവിഭാഗത്തിന് നൽകിയ സംഭാവനകളിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്.
സോഷ്യൽ മീഡിയയിൽ 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളതിനാൽ, ധ്യാന സംഗീതത്തിലേക്കുള്ള ലിൽ ജോണിൻ്റെ സമീപകാല ചുവടുമാറ്റം ഗണ്യമായ ശ്രദ്ധ ആകർഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം, കാലിഫോർണിയ സർവകലാശാലയിലെ നേത്രരോഗ പ്രൊഫസറും ഹാർവാർഡ്, പിറ്റ്സ്ബർഗ് സർവകലാശാലകളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രൊഫസർ ഹെൻറി ക്ലാസൻ ഇസ്ലാം സ്വീകരിച്ചിരുന്നു. ഗാസയിലെ ജനങ്ങളുടെ സഹിഷ്ണുതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, സ്റ്റെം സെൽ ഗവേഷണത്തിലും റെറ്റിന പുനർനിർമ്മാണത്തിലും പ്രശസ്തനായ പ്രൊഫസർ ക്ലാസൻ തന്റെ പുതിയ ആത്മീയ പാത തെരഞ്ഞെടുത്തത്.
അദ്ദേഹത്തിന്റെയും ശഹാദത്ത് ഏറ്റുചൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അബ്ദുൾ ഹഖ് എന്ന പുതിയ പേരും അദ്ദേഹം സ്വീകരിച്ചു. നിലവിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും ഇർവിൻ, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗാവിൻ ഹെർബർട്ട് ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു അദ്ദേഹം.
അമേരിക്കൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഷോൺ കിംഗ് തൻ്റെ ഭാര്യയോടൊപ്പം ഇസ്‌ലാം സ്വീകരിച്ചത് റമദാനിൽ ആദ്യ ദിനങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. റമദാൻ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ടെക്‌സാസിലെ ഒരു കമ്മ്യൂണിറ്റി സെൻ്ററിൽ കെഫിയ ധരിച്ച കിംഗം ഭാര്യ ഡോ. റായ് കിംഗും പ്രശസ്ത പണ്ഡിതൻ ഉമർ സുലൈമാനിൽ നിന്നാണ് ശഹാദത്ത് ഏറ്റു ചൊല്ലിയത്. ടെക്‌സാസിലെ ഇർവിംഗിലുള്ള വാലി റാഞ്ച് ഇസ്ലാമിക് സെൻ്ററിൽ നടന്ന ഷഹാദ ചൊല്ലുന്ന വീഡിയോ അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
Leave A Comment