ബാബരി ധ്വംസനം: രഹസ്യങ്ങളിലേക്ക് രണ്ടു പത്രപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണം-4
അയോധ്യയിലെ ബാബരി മസ്ജിദിന്‍റെയും രാമജന്മക്ഷേത്രത്തിന്റെയും ചരിത്രമന്വേഷിച്ച് വാള്‍സ്ട്രീറ്റ് ജേണലിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ ദിവസങ്ങളെടുത്ത് ഒരു അന്വേഷണം നടത്തി. ലോകമറിയാത്ത പുതിയ വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ അവര്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. വര്‍ത്തമാനത്തെയും ഭൂതത്തെയും പരസ്പരം കൂട്ടിക്കെട്ടാനുള്ള ഒരു ശ്രമമാണ് പൌള്‍ ബക്കറ്റും ക്രിഷ്ണ പോക്കറേലും ചേര്‍ന്ന് നടത്തിയ ഈ അന്വേഷണം. അന്വേഷണത്തിലെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഇസ്‌ലാം ഓണ്‍വെബും പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. പരമ്പരയുടെ അവസാനഭാഗം.  width=1989 അവസാനമായപ്പോഴേക്ക് ബോഫേഴ്സ് കേസ് പുറത്തുവന്നു. പ്രതിപക്ഷമാണത് ഏറ്റു പിടിച്ചത്. 1986 ല്‍ കോണ്‍ഗ്രസ് വിട്ട് ചില പാര്‍ട്ടി വിമതരും ഈ കോഴക്കേസിനെ ചൂടാറാതെ നിര്‍ത്തി. സ്വാഭാവികമായും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പ്രതിരോധത്തിലായി. തൊട്ടടുത്തുള്ള തെരഞ്ഞെടുപ്പിന് വോട്ട് ഒപ്പിച്ചെടുക്കാന്‍ പുതിയ ഒരു വിഷയം രാജീവ് ഗാന്ധി നോക്കിത്തുടങ്ങി. പാര്‍ലമെന്‍റില്‍ രണ്ടു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പി അതിനിടെ അയോധ്യ ഒരു വിഷയമായി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ആ വര്‍ഷം ജൂണില്‍ ഹിമാലയത്തിന് താഴെ പലമ്പൂറില്‍ നടന്ന ദേശീയ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് ‘രാംജന്മഭൂമി’ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞിരുന്നു. അയോധ്യ തന്നെ മുഖ്യവിഷയമാക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഉപദേശിച്ചത്. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിലെ ഫൈസാബാദില്‍ നിന്ന് തന്നെ രാജീവ് ഗാന്ധി തുടങ്ങിയത് അതനുസരിച്ചായിരുന്നുവെന്ന് പറയുന്നു രാജീവ്ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജീവ് ധവാന്‍. അന്നവിടെ ഒരുമിച്ച് കൂടിയിരുന്ന ആയിരങ്ങളുടെ മുന്നില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ‘രാംരാജ്യ’ എന്ന പദം രാജീവ് ഗാന്ധി ഉപയോഗിച്ചു. ആ പദം താന്‍ എഴുതിക്കൊടുത്ത് പ്രസംഗത്തിലില്ലാത്തതായിരുന്നുവെന്ന് പ്രസംഗമെഴുത്തുകാരനായിരുന്ന മണിശങ്കര് ‍അയ്യര്‍. അതിന് ശേഷവും അയോധ്യയെ രാജീവ് ഗാന്ധി കൂട്ടുപിടിക്കുന്നുണ്ട്. ഇലക്ഷന് ആഴ്ചകള്‍ മാത്രം ശേഷിക്കെ 1989 നവംബറില്‍ അയോധ്യയില്‍ ‘ശിലാന്യാസം’ നടന്നു. വി.എച്ച്.പി സംഘടപ്പിച്ച ആ പരിപാടിയിലേക്ക് രാജീവ് ഗാന്ധി അഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിംഗിനെ പറഞ്ഞയക്കുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും കല്ലുമായി 60 മില്യന്‍ ഹിന്ദുവിശ്വാസികളാണ് ശിലാന്യാസത്തിന് പങ്കെടുത്തതെന്ന് വി.എച്ച്.പി വക്താവ് വിശദീകരിക്കുന്നു. തര്‍ക്കസ്ഥലത്തിനപ്പുറത്ത് ബാബരി മസ്ജിദിന് പരിസരത്തായി ഒരു ക്ഷേത്രം വരുന്നതിനോട് മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്നായിരുന്നു രാജീവ് ഗാന്ധിയുടെ കണക്കുകൂട്ടലെന്ന് മണിശങ്കര്‍ അയ്യര്‍. പക്ഷേ ശിലാന്യാസം നടന്നത് മസ്ജിദിന്റെ തന്നെ ബാക്കി പ്രദേശത്താണെന്നും അത് ബാബരിയുടെ ഭാഗമാണെന്നും പറഞ്ഞ് മുസ്‌ലിംകള്‍ രംഗത്ത് വന്നു. ആ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പാര്‍ട്ടിക്ക് കനത്ത പരാജയമറിയേണ്ടി വന്നത് അത് കൊണ്ടാണെന്ന് സഫര്‍യാബ് ഗീലാനി. ആ രാഷ്ടട്രീയ കളി വലിയൊരു തെറ്റായിപ്പോയെന്ന് മണിശങ്കറും ധവാനും അഭിമുഖത്തിനിടെ സമ്മതിച്ചു. ***                                 ***                                 ***                                 *** രണ്ട് സീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് പ്രസ്തുത തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ 85 സീറ്റുണ്ടായിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഗവണ്‍മെന്‍റ് രൂപീകരണവും വലിയ വെല്ലുവിളിയായി. നേരത്തെയുണ്ടായിരുന്ന നിരവധി സീറ്റുകള്‍ നഷ്ടമായത് ഓര്ത്ത് ഗവണ്‍മെന്റ് രൂപീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ജനതാദള്‍ പാര്‍ട്ടിയുണ്ടാക്കിയിരുന്ന വി.പി സിംഗിനെ കൂട്ടുപിടിച്ച് പ്രതിപക്ഷം ഗവണ്‍മെന്‍റ് രൂപീകരിച്ചു. കൂട്ടുമുന്നണിയിലെ പ്രധാനകക്ഷിയായിരുന്ന ബി.ജെ.പി അടുത്ത മാസങ്ങള്‍ക്കകം തന്നെ അയോധ്യയില്‍ പിടിമുറുക്കാന്‍ തീരുമാനിച്ചു. 1990 സെപ്തംബര്‍ 25. ലാല്‍കൃഷ്ണ അദ്വാനി രഥത്തിന്റെ കോലം കെട്ടിയുണ്ടാക്കി ഒരൂ മിനിബസില്‍ യാത്ര തുടങ്ങി. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് തുടങ്ങി അയോധ്യവരെ തുടരുന്ന രഥയാത്ര. രഥയാത്ര ഒക്ടോബര്‍ 30 ന് അയോധ്യയിലെത്തണമെന്നായിരുന്നു തീരുമാനം. ഒക്ടോബര്‍ 30 മുതല്‍ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രപണി തുടങ്ങുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചിരുന്നു, ‘കര്‍സേവ’ എന്നായിരുന്നു അതിന് പേര് വെച്ചത്. (ഇതുമായി ബന്ധപ്പെട്ട് അദ്വാനിയുമായി ഒരു അഭിമുഖത്തിന് ശ്രമിച്ചു. അദ്ദേഹം സമ്മതിച്ചില്ല. അവ്വിഷയകമായി സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ഒരു ദൂതന്‍ മുഖേന അറിയിക്കുകായിരുന്നു.) ഒക്ടോബര്‍ 30 അടുത്തുവരുന്നു. ഉത്തര്‍പ്രദേശില്‍ അതിനകം തന്നെ സംഘര്‍ഷം തുടങ്ങിയിരുന്നു. മുസ്‌ലിംകള്‍ ചില ഹിന്ദുക്കളെ കൊന്നുവെന്ന് കിംവദന്തി പരന്നതായിരുന്നു കാരണം. സംഘര്‍ഷത്തില്‍ 80 ഓളം പേര് കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍. ഒക്ടോബര്‍ പകുതിയായിത്തുടങ്ങിയപ്പോള്‍ പ്രശ്നത്തിന് പരിഹാരം തേടി പ്രധാനമന്ത്രി വി.പി സിംഗ് ഹിന്ദുവിഭാഗത്തെ ചര്‍ച്ചക്ക്  വിളിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ പബ്ലിഷറായിരുന്ന രാംനാഥ് ഗോയങ്കെയുടെ ഉപദേശകനായിരുന്ന ഗുരുമൂര്‍ത്തിയെവി.പി സിംഗ് ചര്‍ച്ചക്ക് വേണ്ടി ചെന്നൈയില്‍ നിന്ന് പ്രത്യേകം വിളിച്ചു വരുത്തി. ഏറെ കാലത്തെ ചര്‍ച്ചക്കൊടുവില്‍ അയോധ്യപ്രശ്നത്തില്‍ ഒരു പ്രസിഡന്‍ഷ്യല്‍ ഓര്‍ഡിനന്‍സ് നടത്തുകയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് ഗുരുമൂര്‍ത്തിയാണ്. ബാബരി മസ്ജിദിന് ചുറ്റുമുള്ള സ്ഥലം മൊത്തം കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക ഓഡിനന്‍സിലൂടെ അവകാശപ്പെടുത്തുക. എന്നിട്ട് മസ്ജിദിന് ചുറ്റുമുള്ള പ്രദേശം ഭൂരിഭാഗവും വി.എച്ച്.പിക്ക് കീഴിലുള്ള ഒരു ട്രസ്റ്റിന് ഗവണ്‍മെന്‍റ് കൈമാറുക. ബാബരി നിലകൊള്ളുന്ന പ്രദേശം സുപ്രീംകോടതിയുടെ വിധിക്ക് വിടുക. അവിടെ അമ്പലമുണ്ടായിരുന്നുവെന്ന് വിധി വന്നാല്‍ അതും ഹിന്ദുക്കള്‍ക്കി വിട്ടുകൊടുക്കുക. ഇതായിരുന്നു ആ ചര്‍ച്ച കൈകൊണ്ട തീരുമാനത്തിന്‍റെ ആകെത്തുക. തങ്ങളോട് വിഷയം ചര്‍ച്ച ചെയ്യാതെ പ്രത്യേക ഓര്‍ഡിനന്‍സ് വരാന്‍ പോകുന്നുവെന്നറിഞ്ഞ മുസ്‌ലിംകള്‍ പ്രധാനമന്ത്രിയെ കണ്ടുവെന്ന് സഫര്‍യാബ് ഗീലാനി. ‘ഇല്ല, അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ നിങ്ങളോടും വിഷയം ചര്‍ച്ച ചെയ്യുമെ’ന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് ഗീലാനി പറയുന്നു. എന്നാല്‍  ഒക്ടോബര്‍ 18 ന് അതിന് പ്രധാനമന്ത്രി അംഗീകാരം നല്‍കി. അടുത്ത ദിവസം തന്നെ ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കപ്പെട്ടു. മുസ്‌ലിം നേതാക്കള്‍ അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയെ പോയി കണ്ടു. അദ്ദേഹത്തിന് തീരെ ആത്മവിശ്വാസം ഇല്ലാത്ത പോലെ കാണപ്പെട്ടുവെന്ന് പറയുന്നു ഗീലാനി. ‘നിങ്ങളെ വേദനിപ്പിക്കാന്‍ എനിക്കാവില്ലെ’ന്നു പ്രധാനമന്ത്രി തുറഞ്ഞു പറഞ്ഞതായും ഗീലാനി. അദ്ദേഹം മാറിച്ചിന്തിക്കാന് തുടങ്ങുകയായിരുന്നു. അധികം വൈകാതെ തന്നെ രണ്ടാമതൊരു ഓര്‍ഡിനന്‍സ് കൂടെ പാസാക്കി. നേരത്തെ എടുത്ത ഓര്‍ഡിനന്‍സിനെ കാന്സല്‍ ചെയത് കൊണ്ടായിരുന്നു അത്. ഇത് ഹിന്ദുവിഭാഗം തീരെ പ്രതീക്ഷതായിരുന്നില്ല. ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഗുരുമൂര്‍ത്തി പ്രധാനമന്ത്രിയോട് ആക്രോശിച്ചു. അദ്ദേഹം മൌനിയായി ഇരുന്നു. ഗവണ്‍മെന്‍റിനും ബി.ജെ.പിക്കുമിടയില്‍ ഇതോടെ പ്രശ്നമുടലെടുത്തു.  width=അധികം വൈകാതെ ബീഹാറിലെ പ്രാദേശിക ഭരണകൂടം അദ്വാനിയുടെ രഥയാത്ര തടുത്തു വെക്കുകയും ചെയ്തു. അതോടെ പിന്നെ ബി.ജെ.പി വി.പി സിംഗിനുള്ള പിന്തുണ പിന്‍വലിച്ചു. ഗവണ്‍മെന്‍റിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അതെ തുടര്‍ന്ന് അവിശ്വാസ പ്രമേയം നേരിട്ടു. ഭൂരിപക്ഷം തെളിയിക്കാനാകാതെ വി.പി സിംഗിന്റെ ഭരണകൂടം നിലംപൊത്തി. അതിനിടെ ഒക്ടോബര്‍ 30 കടന്നുപോയി. നേരത്തെ തീരുമാനിച്ചിരുന്ന കര്‍സേവ ദിനത്തിന്റെ അന്ന് നിരവധി പേര്‍ അയോധ്യയില് തടിച്ചുകൂടി. അതിശക്തമായ സുരക്ഷയൊരുക്കിയിട്ടും ചിലര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് മേലെ കയറുക വരെ ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അവസാനം പോലീസ് വെടിവെച്ചു. അന്ന് 16 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്ക്. 50 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി വാദിക്കുന്നത്. 1990 നവംബര്‍. ചന്ദ്രശേഖര്‍ സിംഗിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം വന്നു. ഇപ്രാവശ്യം രാജീവ് ഗാന്ധിയും ഗവണ്‍മെന്‍റിനെ പിന്തുണച്ചിരുന്നു. അയോധ്യ പ്രശ്നം പുതിയ പ്രധാനമന്ത്രിക്ക് മുന്നിലും  വെല്ലുവിളിയായി തുടര്‍ന്നു. മുസ്‌ലിം-ഹിന്ദു വിഭാഗങ്ങളില്‍ നിന്ന് എട്ടുപേരെ വീതം വിളിച്ച് ഒരു യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തു. ചര്‍ച്ച ഏറെ കാലം നീണ്ടു. ഇരുവിഭാഗവും തങ്ങള്‍ക്കനുകൂലമായി തെളിവുകള്‍ സമര്‍പ്പിച്ചു. കോടതിവിധികള്‍, പത്രക്കട്ടിങ്ങുകള്‍, പടങ്ങള്‍ അങ്ങനെ പലതും. ചര്‍ച്ച ഏറെ സമാധാനപരമായിരുന്നുവെന്നും അത് വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അന്നത്തെ ആഭ്യന്ത സഹമന്ത്രി ആയിരുന്ന സുബോദ് കന്ത് ശാഹി. പക്ഷേ അതിനിടെ പുതിയഭരണകൂടവും നിലംപൊത്തി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതാണ് കാരണം. രാജീവ് ഗാന്ധിക്കെതിരെ ഗവണ്‍മെന്റിലുള്ള ചിലര് ‍ചാരപ്പണി നടത്തുണ്ടെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചത്. 1991 മാര്‍ച്ചിലായിരുന്നു ഇത്. രാജ്യം പുതിയൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന് തമിഴ്നാട്ടിലെത്തിയതായിരുന്നു രാജീവ്ഗാന്ധി. പരിപാടിക്കിടെ എല്‍.ടി.ടി.ഇ നടത്തിയ ചാവേറാക്രമണത്തില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടു. 1991 മെയ് 21 നായിരുന്നു ഇത്. ***                                 ***                                 ***                                 *** തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസിന് ജയം. കേന്ദ്രത്തില്‍ പാര്‍ട്ടി വീണ്ടും തിരിച്ചെത്തി. നരസിംഹറാവു പ്രധാനമന്ത്രിയായി. 1991 ജൂണ്‍ 21 നായിരുന്നു ഇത്. അതെ സമയത്ത് ഉത്തര്‍പ്രദേശില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി അധികാരത്തിലെത്തി. അയോധ്യയെ തങ്ങള്‍ക്കനുകൂലമാക്കാന് ഈ നേട്ടം ബി.ജെ.പി ഉപയോഗപ്പെടുത്തുക തന്നെ ചെയ്തു. അധികം വൈകാതെ തന്നെ പള്ളിക്ക് ചുറ്റുമുള്ള ഏറെക്കുറെ ഭൂമി സംസ്ഥാന ഗവണ്‍മെന്റ് കൈവശപ്പെടുത്തുന്നുണ്ട്. വര്‍ഷം 1992. നേരത്തെ നടക്കാതെ പോയ കര്‍സേവ രണ്ടാമത് നടത്താന്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ജൂലൈയില്‍ വീണ്ടും അയോധ്യയില് ‍സമ്മേളിക്കുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചു. നരസിംറാവു ന്യൂഡല്‍ഹിയിലെ ചില സന്യാസികുളുമായി ചര്‍ച്ച നടത്തി വിഷയത്തിലടപെട്ടു. കര്‍സേവക്ക് മൂന്ന് മാസത്തെ സാവകാശം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടയില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. റാവുവിന്റെ അഭ്യര്ഥന അംഗീകരിച്ച പാര്‍ട്ടി കര്‍സേവ ഒക്ടോബര്‍ അവസാനം നടത്തുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ ഇരുവിഭാഗവും ചേര്‍ന്ന് നടത്തിയിരുന്ന ചര്‍ച്ച തുടരാന്‍ നരസിംഹറാവു മുന്‍കൈ എടുത്തു. ചര്‍ച്ച സുഖകരമായി മുന്നോട്ട് പോകുന്നതിനിടെ നേരത്തെ തീരുമാനിച്ച പ്രകാരം ഒക്ടോബര്‍ അവസാനം വി.എച്ച്.പി കര്‍സേവ നടത്തുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു. അടുത്ത യോഗത്തില്‍ മുസ്‌ലിംവിഭാഗം ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വന്നു. ഹിന്ദുവിഭാഗം സദുദ്ദേശ്യപരമായല്ല ഈ ചര്‍ച്ചക്കിരിക്കുന്നതെന്ന് അവര്‍ യോഗമധ്യേ തുറന്നടിച്ചു. അതോടെ പരിഹാരത്തിനുളള അവസാന ശ്രമവും പാളി. വി.എച്ച്.പി പുതിയ തിയ്യതി കുറിച്ചു. 1992 ഡിസംബര്‍ 6. ദിവസം അടുത്തുകൊണ്ടിരുന്നു. പ്രദേശത്ത് കേന്ദ്രഭരണം പ്രഖ്യാപിക്കാന് ‍വരെ റാവുവിന് ഉദ്ദേശ്യമുണ്ടായിരുന്നു. പക്ഷെ ഒരു പ്രശ്നവും സംഭവിക്കില്ലെന്നാണ് ഇന്‍റലിജന്സ് റിപ്പോര്‍ട്ട് ചെയതത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും അത് തന്നെയാണ് റാവുവിനോട് പറഞ്ഞതത്രെ. (ഇതുസംബന്ധമായി കൂടുതല്‍ കാര്യങ്ങള്‍ ലേഖകര്‍ വിശദീകരിക്കുന്നുണ്ട്) ബാബരി മസ്ജിദ് ആക്ഷന് കമ്മിറ്റിയുമായി ആ മാസം നരസിംഹറാവു ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗത്തില്‍ റാവു ഏറെ സന്തുഷ്ടനായും ആത്മവിശ്വാസത്തോടെയും കാണപ്പെട്ടുവെന്ന് സഫര്‍യാബ് ഗീലാനി. പള്ളി അവര്‍ തകര്‍ത്താല്‍ എന്ത് ചെയ്യാനാകുമെന്ന് സംഘം പ്രധാനമന്ത്രിയോട് ചോദിച്ചുവത്രെ. അതിനദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ: ‘ഇന്ത്യയുടെ പ്രധാനമന്ത്രിയോടാണ് നിങ്ങള് ‍സംസാരിച്ചു കൊണ്ടിരിക്കുന്നത്. അയല്‍രാജ്യങ്ങള്‍ വരെ 24 മണിക്കൂറിനകം അക്രമിക്കാന്‍ പര്യപ്തമായ സായുധസേനയുണ്ട് ഇന്ത്യക്ക്. അവര്‍ക്ക് അയോധ്യ വരെ എത്താന് ‍കഴിയില്ലെന്നാണോ നിങ്ങള്‍ പറയുന്നത്?’ ദിവസമടുത്ത് കൊണ്ടിരിക്കെ ആയരിക്കണക്കിന് ഹിന്ദുപ്രവര്‍ത്തകര് അയോധ്യയില്‍ തടിച്ചു കൂടാന്‍ തുടങ്ങി. എന്തും സംഭവിച്ചേക്കാമെന്ന് ഡല്‍ഹിയില്‍ അടക്കിപ്പറച്ചില്‍ തുടങ്ങിയിരുന്നു. നരസിംഹറാവുവിന് വിശ്വാസം നഷ്ടപ്പെട്ടു വരികയായിരുന്നു.  width=ഡിസംബറിലെ ആദ്യദിനങ്ങളിലൊന്ന്. പുലര്‍ച്ചെ 5 മണിക്ക് തനിക്ക് റാവു വിളിച്ചുവെന്ന് മണിശങ്കര്‍. അയ്യര്‍ ഫോണെടുത്ത് ചേര്‍ത്തു പിടിച്ചു. മറുതലക്കല്‍ റാവുവാണ്: ‘നോക്കൂ മണീ, ഞാനവരെ വിശ്വസിച്ചു. പലതും ചെയ്തു കൊടുക്കുകയും ചെയ്തു. എന്നിട്ടും അവരിപ്പോള്‍‌ എന്നെ നിരാശപ്പെടുത്തുകയാണല്ലോ...’ ഡിസംബര്‍ 6. ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും നേതാക്കളും അവിടെ സന്നിഹിതരായിരുന്നു. ഉച്ചായാകുന്നെയുള്ളൂ. പരസരത്ത് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷവലയം തകര്‍ത്ത് ചില പ്രവര്‍ത്തകര് പള്ളിയുടെ താഴികക്കുടത്തിന് മേല്‍ കയറി. കയ്യിലുണ്ടായിരുന്ന ഹാമ്മറും പിക്കാസുമെല്ലാം ഉപയോഗിച്ച് അവര്‍ വെട്ടിപ്പൊളിക്കാന് ‍തുടങ്ങി. 2 മണിയായപ്പോഴേക്ക് ഒന്നാമത്തെ താഴികക്കുടം നിലംപൊത്തി. അധികം വൈകാതെ ശേഷിച്ച രണ്ടും താഴെവീണു. 450 വര്‍ഷം മുസ്‌ലിംകള്‍ ആരാധാന നടത്തിയ ഒരു പള്ളി അതോടെ ഇല്ലാതെയായി, എന്നെന്നേക്കുമായി. അടുത്ത ദിവസം പ്രദേശം സുരക്ഷാസേന അധീനപ്പെടുത്തി. അയോധ്യയില് ‍നേരത്തെ തന്നെ സാമുദായിക സംഘര്‍ഷം  തുടങ്ങിയിരുന്നു. പല മുസ്‌ലിംവീടുകളും തീയിട്ട് നശിപ്പിച്ചു. പല കുടുംബങ്ങളും അടുത്തപ്രദേശങ്ങളിലേക്ക് ജീവനും കൊണ്ട് ഓടി. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ആദ്യമാദ്യം മുസ്‌ലിംകള്‍ നിരാശരായി ഇരിക്കുകയായിരുന്നുവെന്ന് സഫര്‍യാബ് ഗീലാനി. പിന്നപ്പിന്നെ ഇവിടെ ജീവക്കണമെങ്കില് ഈ അക്രമികളെ നേരിട്ടേ പറ്റൂവെന്ന ചിന്ത തുടങ്ങിയെന്നും ഗീലാനി. ഡിസംബര്‍ 9 ആയപ്പോഴേക്ക് രാജ്യത്തെ 16 സംസ്ഥാനങ്ങളിലും ഹിന്ദു-മുസ്‌ലിം സംഘര്‍ഷം നടന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള് ‍സൂചിപ്പിക്കുന്നു. 1993 ജനുവരിയില്‍ ബോംബേയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം നടന്നു. 900 പേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ചില്‍ അവിടെ വീണ്ടും ബോംബാക്രമണം നടന്നു. 250 പേര്‍ കൊല്ലപ്പെട്ടു. 2002 ല്‍ അയോധ്യയില്‍ നിന്ന് മടങ്ങിവരുന്നതിനിടെ ഗോധ്രയില്‍ വെച്ച് 60 കര്‍സേവകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന അക്രമത്തില്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് 1000ലേറെ പേര്‍. 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാവാദി അക്രമം. ട്രൈഡന്റ് ഹോട്ടലിലെത്തി നിറയൊഴുക്കുന്നതിനിടെ അവരിലൊരാള്‍ അട്ടഹസിച്ചതും ബാബരി ഓര്‍ക്കുന്നില്ലേയെന്നായിരുന്നുവെന്നു ദൃക്സാക്ഷികളുടെ വിവരണമുണ്ട്. ***                                 ***                                 ***                                 *** ബാബരി മസ്ജിദിന്റെ അവിശിഷ്ടങ്ങളും പരിസരവും ഇന്ന് കേന്ദ്രഗവണ്‍മെന്റിന് കീഴിലാണ്.  ചുറ്റും മഞ്ഞ സ്റ്റീല്‍ വേലിയുണ്ട്. 1992 ല്‍ പള്ളി പൊളിച്ച അന്ന് തന്നെ കര്സേവകര് ‍ഒരു താത്കാലിക ക്ഷേത്രം പണിതിട്ടുണ്ട്. അവിടെ ദിനേന ആയിരക്കണിക്കിന് ഹിന്ദു വിശ്വാസികള്‍ വന്നുപോകുന്നു. 1949 മുതല് തന്നെ ഇവിടെ മുസ്‌ലിംകള്‍ക്ക് ആരാധിക്കാനുള്ള സൌകര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ***                                 ***                                 ***                                 ***  width=താത്കാലികക്ഷേത്രത്തിലെ ദേവനെ നോക്കാനും പൂജക്ക് നേതൃത്വം നല്കാനുമായി ഒരുസംഘം പുരോഹിതരുണ്ട്. പുലര്‍ച്ചെ 5.30 ന് ആദ്യത്തെ പുരോഹിതന്‍ വരുന്നു. അയാള് അമ്പലത്തിന്റെ കര്‍ട്ടന്‍ പൊക്കി ഉറക്കെ വിളിച്ചു പറയും: ദൈവങ്ങളെ, ഉണരുക. ഉണരുക. തുടര്‍ന്ന് ദേവന്മാരുടെ രാത്രിവസ്ത്രം മാറ്റുന്നു. ചന്ദനം, പൂ എന്നിവയുടെ പൊടിയുപയോഗിച്ച് അവയെ സ്നാനം ചെയ്യുന്നു. തുടര്‍ന്ന് വസ്ത്രം മാറ്റുന്നു. ഓരോ ദിവസത്തിനും പ്രത്യേകം നിറത്തിലുള്ള വസ്ത്രങ്ങളുണ്ട്. അവയ്ക്ക് മുമ്പില്‍ കുന്തിരിക്കം പുകപ്പിക്കുന്നതിന് മുമ്പ് ഓരോന്നിന്റെയും തലയില്‍ കിരീടം വെക്കുന്നു, നെറ്റിയില്‍ തിലകം ചാര്‍ത്തുന്നു. അതുകഴിഞ്ഞാല്‍ പിന്നെ മധുരമേറിയ പാല്‍പേട കാണിക്ക സമര്‍പ്പിക്കുന്നു. അപ്പോഴേക്കും ചുറ്റും ദീപം തെളിയിച്ച് മന്ത്രജപം തുടങ്ങും. കുറച്ച് കഴിയുമ്പോഴേക്ക് മുഖ്യപൂജാരി എത്തുന്നു. അദ്ദേഹം വരുന്നവഴി ക്ഷേത്രനടയില്‍ മുട്ടുകുത്തുന്നു. രാമപ്രതിഷ്ഠ സ്ഥാപിച്ച മരപ്പലകയില്‍ കൈ കൊണ്ട് സ്പര്‍ശിക്കുന്നു. തൊട്ടടുത്ത് നിന്ന് കുറച്ച് ചന്ദനപ്പൊടിയും വെള്ളവും കയ്യിലെടുക്കുന്നു. സ്വന്തം നെറ്റിയില് വിലയൊരു കുറി വരക്കുന്നു. തുടര്‍ന്ന് കുന്തിരിക്കം കത്തിച്ച് പ്രതിമകള്‍ക്ക് ചുറ്റും നടക്കുന്നു. അയാള് പാടുന്നു: ദേവന്‍റെ ഹൃദയത്തില്‍ നിന്നാണ് ചന്ദ്രനുണ്ടാകുന്നത്. കണ്ണില്‍ നിന്ന് സൂര്യനും. കാറ്റും ജീവനും ദേവന്‍റെ ചെവിയില്‍ നിന്നാണ്. വായയില് നിന്ന് തീയും. ദൈവങ്ങള്‍ക്ക് കൂടുതല് ഭക്ഷണസാധനങ്ങള്‍ കാണിക്കയായി എത്തുന്നു. ഉച്ചക്ക് എല്ലാ പ്രതിഷ്ഠകള്‍ക്കും ഒന്നരമണിക്കൂര്‍ മയക്കമനുവദിക്കുന്നു. സൂര്യനസ്തമിച്ച ഉടനെ പിന്നെ മറ്റൊരു പൂജാരിയെത്തുന്നു. അയാള്‍ ദൈവങ്ങളെ ഉറക്കുന്നു. തലയിലെ കിരീടം മാറ്റിവെച്ച് എല്ലാത്തിനെയും ചെരിച്ചു കിടത്തുന്നു. തലക്ക് താഴെ പരുത്തിയുടെ തലയിണ വെച്ചു കൊടുക്കുന്നു. ഓരോന്നിനെയും ചെറിയ പുതപ്പിട്ട് മൂടുന്നു. അവസാനം ക്ഷേത്രത്തിന്‍റെ കര്‍ട്ടന്‍ വലിച്ച് താഴ്ത്തി അയാളും തിരിച്ചിറങ്ങുന്നു....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter