ഹിജ്റ അടയാളപ്പെടുത്തുന്നത്
ഹിജ്റ വര്‍ഷം 1437 പടിയിറങ്ങുകയായി. പുതു ഹിജ്രാബ്ദം 1438 ന്റെ ചന്ദ്രോദയം കുറിച്ച് മുഹറം പടികടന്നെത്തുകയുമായി. പ്രാവചക തിരുമേനി മുഹമ്മദ് നബി (സ്വ) യുടെ ചരിത്ര പ്രധാനമായ മദീനാ പലായനത്തിന്റെ ഓര്‍മ പെയ്യുന്ന കാലം കൂടിയാണ് ഹിജ്റ വര്‍ഷാരംഭം.
ഇസ്ലാമിന്റെയും മാനവികതയുടെ തന്നെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു മദീനാ പലായനം.
ഹിജ്റഎന്ന അറബി ശബ്ദം അര്‍ത്ഥമാക്കുന്നത് പലായനം എന്നാണ്. മദീനക്കു മുമ്പേ പ്രവാചകാനുചരര്‍ എത്യോപ്യയിലേക്ക് പലായനം ചെയ്തിരുന്നെങ്കിലും
ഹിജ്റഎന്നത് കൊണ്ട് പൊതുവെ വിവക്ഷ മദീനയിലേക്ക് നടന്ന പലായനമാണ്. മുമ്പ്
യസ്രിബ്എന്ന് പേരുണ്ടായിരുന്ന ഈ ദേശം പിന്നീട് മദീനതു റസൂല്‍ , ദാറുല്‍ ഹിജ്റ തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുകയായിരുന്നു.
പ്രവാചകരുടെയും ഖുലഫാഉ റാഷിദീങ്ങളുടെയും കാലങ്ങളില്‍ ഇസ്ലാമിക് സ്റ്റെറ്റിന്റെ ഭരണസിരാകേന്ദ്രവും ആത്മീയ ആസ്ഥാനവും മദീന തന്നെ ആയിരുന്നു.
സത്യത്തില്‍ പ്രവാചകരുടെയോ ഒന്നാം ഖലീഫ അബൂബക്ര്‍ (റ) ന്റെയോ കാലത്ത് ഹിജ്രവര്‍ഷപ്രകാരമുള്ള കാല ഗണന ആരംഭിച്ചിരുന്നില്ല. രണ്ടാം ഖലീഫ ഹസ്രത്ത് ഉമര്‍ ബിന്‍ഖത്വാബ് (റ) ന്റെ ഭരണ കാലത്ത് ഹിജ്റ വര്‍ഷം 17 നാണ് മുന്‍കാല പ്രാബല്യത്തോടെ ഹിജ്രവര്‍ഷം ഗണിച്ച് തുടങ്ങിയത്. (
അല്‍ ഇഅലാന്‍ , ഇമാം സഖാവി)
ഹിജ്റ വര്‍ഷം 17 ന് ഖലീഫ ഉമര്‍ (റ) ഇറാഖിലെ ബസ്വറയില്‍ തന്റെ ഗവര്‍ണര്‍ ആയിരുന്ന അബൂമൂസല്‍ അശഅരി (റ) ക്ക് ഭരണ സംബന്ധമായൊരു കത്തെഴുതി. അതില്‍
ശഅബാന്‍ മാസം എന്ന് മാത്രം കുറിച്ചിട്ടിരുന്നു. ഈ കത്തിനു മറുപടി എഴുതിയ അബൂമൂസ (റ), ഇങ്ങനെ ശഅബാന്‍ എന്ന് മാത്രം എഴുതിയാല്‍ അത് ഏതു വര്‍ഷത്തിലെ ശഅബാന്‍ ആണെന്നാണ് പിന്നീട് മനസ്സിലാക്കുക എന്നൊരു സംശയം ഉന്നയിച്ചു. സംശയം ന്യായമെന്ന് മാത്രമല്ല വിഷയം ഗൗരവതരം ആണെന്ന് കൂടി മനസ്സിലാക്കിയ ഖലീഫ ഉമര്‍(റ) പ്രമുഖ സ്വഹാബീ നേതാക്കളെയെല്ലാം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്തു. സുദീര്‍ഘമായ കൂടിയാലോചനകള്‍ക്ക് ശേഷം നബി (സ്വ) മക്കയില്‍ നിന്ന് പലായനംചെയ്ത് മദീനയില്‍ എത്തിയ സംഭവം ആധാരപ്പെടുത്തി, ആ പലായന വര്‍ഷം ഒന്നാംകൊല്ലമായി കണക്കാക്കി ഒരു ഹിജ്റി കാല ഗണന നടപ്പില്‍ വരുത്താന്‍ തീരുമാനമായി.പ്രവാചകരുടെ ജന്മം , വിയോഗം തുടങ്ങിയ സംഭവങ്ങള്‍അടിസ്ഥാനമാക്കാന്‍ ഉള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പലതുംഉന്നീതമായെങ്കിലും ഉമര്‍ (റ), ഉസ്‌മാന്‍ (റ), അലി (റ) തുടങ്ങിയ പ്രമുഖ സ്വഹാബീവര്യര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ട പ്രകാരം ഹിജ്റ ആധാരമാക്കാന്‍ ആയിരുന്നു ആയോഗ തീരുമാനം.
ഹിജ്റ നടന്നിട്ട് അന്നേക്ക് 17 സംവത്സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. മാസം ജുമാദല്‍ ഊലായുമായിരുന്നു.
ഹിജ്റനടന്നത് റബീഉല്‍ അവ്വല്‍ മാസത്തില്‍ ആയിരുന്നെങ്കിലും പണ്ട് തൊട്ടേ അറബികള്‍ 12 ചാന്ദ്രിക മാസങ്ങള്‍ കണക്കാക്കിയിരുന്നത് മുഹറമില്‍ തുടങ്ങി ദുല്‍ ഹിജ്ജയില്‍അവസാനിക്കുന്ന നിലവിലെ അതേ ക്രമത്തില്‍ തന്നെ ആയിരുന്നതിനാല്‍ മദീനാ പലായനംനടന്ന കൊല്ലത്തിലെ മുഹറം ഒന്ന് തന്നെ ഒന്നാം തീയതി ആയി പരിഗണിച്ചു കൊണ്ടാണ്ഹിജ്രവര്ഷം നിര്‍ണയിക്കപ്പെട്ടത്.
ഹിജ്റ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്
ജനനംതൊട്ട് തന്റെ അമ്പത്തി മൂന്നാം വയസ്സു വരെയുള്ള ജീവിതത്തില്‍ പലപ്പോഴായിഉണ്ടായ ഹ്രസ്വ കാല വിദേശ യാത്രകളും താല്‍കാലിക പ്രവാസങ്ങളും മാറ്റിനിര്‍ത്തിയാല്‍ പ്രായത്തിന്റെ സിംഹഭാഗവും ചെലവഴിച്ച മക്ക എന്ന പ്രിയ ദേശംവിട്ട് ഏതാണ്ട് നാനൂറ്റി അമ്പതോളം കിലോ മീറ്റര്‍ അകലെയുള്ള മദീനയിലേക്കുള്ള യാത്രയും ജിവിതം പറിച്ചു നടലും വലിയപരീക്ഷണവും കൊടും ത്യാഗവും ആയിരുന്നു.
മക്കയുടെ മണ്ണ് മാത്രമല്ല, ഉറ്റവരുടെയും ഉടയവരുടെയും സ്നേഹ സാനിധ്യങ്ങള്‍ അത്രയും വിനഷ്ടമാകുന്നആ വിരഹവും അത് തീര്‍ക്കുന്ന ദു:ഖവും ആ ലോല മനസ്സിന് താങ്ങാവുന്നതിലുംഅപ്പുറമുള്ള നീറ്റലുകള്‍ ആയിരുന്നു.
വേര്‍പ്പാട് വേളയില്‍ മക്കയെ വികാരാര്‍ദ്രമായൊന്നു നോക്കിയിട്ട് പരിഭവ വചനങ്ങള്‍ ഉരുവിടുകയുംദൃഡ നിശ്ചയം ആത്മഗതം ചെയ്യുകയും ചെയ്യുന്ന വികാര വിജ്ജ്ര് മ്ഭിതമായ ആ രംഗം ചരിത്രം ഒപ്പിയെടുത്തിട്ടുണ്ട്
പക്ഷേ , സത്യ സന്ദേശത്തിന്റെസംരക്ഷണത്തിന് വേണ്ടി തനിക്കു വിലപ്പെട്ടതൊക്കെയും പരിത്യജിക്കുവാന്‍ ആ ധീരമനസ്സ് എറ്റവും പരിപക്വമായത് കൊണ്ട് എല്ലാം തൃണ വല്‍ഗ ണിച്ചു മുന്നോട്ട്പോയി.
മഹാ വിജയത്തിന്‍റെ പേറ്റു നോവ്
ഭീരുത്തംനിറഞ്ഞ ഒളിച്ചോട്ടമോ ശത്രു പാളയത്തില്‍ നിന്ന് സുരക്ഷിത സ്ഥാനം തേടിയുള്ളഭയന്നോട്ടമോ ഒന്നുമായിരുന്നില്ല ഹിജ്റ. സുഖ സൗകര്യ പരിത്യാഗവുംഅഹിംസാ സമരവും നവോത്ഥാന യത്നവും എല്ലാം ഇഴ ചേര്‍ന്നൊരു തീര്‍ഥ യാത്ര ആയിരുന്നു ആപലായനം.
മനമുരുകിയ ഒരു പ്രാര്‍ഥന കൊണ്ട് മാത്രം ശത്രുവിനെ നിലംപരിശാക്കാന്‍ പോന്ന ദൈവിക സാമീപ്യത്തിന്റെ ഉടമ ആയിരുന്നിട്ടും കിട്ടിയഅവസരങ്ങള്‍ ഒക്കെയും ശത്രു പക്ഷത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടിഅനുഗ്രഹ പ്രാര്‍ഥനകള്‍ നേരാന്‍ മാത്രം വിനിയോഗിച്ച ഒരു കരുണാര്‍ദ്ര ഹൃദയത്തിന്റെത്യാഗ സന്നദ്ധത ആണ് ആ പലായനത്തിന്റെ അന്തസത്ത.
ഒരുദേശം വിട്ടു മറ്റൊരു ദേശത്തേക്കുള്ള കേവലമൊരു ദേശാടനം ആയിരുന്നില്ല ഹിജ്റഎന്ന് തെളിയിക്കുന്നതായിരുന്നു പ്രവാചക തിരുമേനിയുടെ മദീനാപലായനാനന്ത ജീവിതം മുഴുക്കെയും. ഈ സത്യത്തിന് ചരിത്രം നിസ്സംശയം സാക്ഷിപറയും.
ഒരു വലിയ ദൗത്യ നിര്‍വഹണത്തിന്റെ പ്രഥമ പടിയായിരുന്നു സത്യത്തില്‍ ഹിജ്റ.
ചരിത്രം ഏതു വലിയ നേട്ടങ്ങളെയും പ്രസവിച്ചു പാലൂട്ടിയത് ത്യാഗങ്ങളുടെ പേറ്റു നോവുംനൊമ്പരവും ഏറെ അറിഞ്ഞും അനുഭവിച്ചുമാണെന്ന സത്യം മറ്റെന്തിനേക്കാളും ചേരുകഹിജ്രയോട് തന്നെയാവും.
നബിതിരുമേനി (സ്വ) യും അവിടുത്തെ നിഷ്കാമ കര്‍മികളായിരുന്ന അനുയായികളുംഇല്ലായ്മയില്‍ നിന്ന് പടുത്തുയര്‍ത്തിയത് ലക്ഷണമൊത്തൊരു മാതൃകാരാഷ്ട്രമായിരുന്നു. ആ മാതൃകാ സമൂഹത്തിന്റെയും മാതൃകാ രാജ്യത്തിന്റെയും കുറ്റമറ്റ നിര്‍മ്മിതിയുടെ ശിലാസ്ഥാപനം ആണ് ഹിജ്രയിലൂടെ നിര്‍വഹിക്കപ്പെട്ടത്.
ഹിജ്റയുടെസംഭവ ബഹുലമായ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ അതിലെ ഓരോ ഇതളിലുംമുറ്റി നില്‍ക്കുന്ന നാടകീയത, പില്ക്കാല ചരിത്രത്തിലേക്കുള്ള വലിയ സൂചനകള്‍തന്നെയാണ് എന്ന് കാണാന്‍ കഴിയും.
മക്കാ മദീനാ യാത്രാ വേളയില്‍ അഭയം തേടി ഒളിച്ചു പാര്‍ത്ത
സൗര്‍ഗുഹയില്‍, ഏതു നിമിഷവും ശത്രുവിന്റെ പിടി വീണു പോയേക്കും എന്ന ഭയാശങ്ക തളംകെട്ടിനില്‍ക്കുന്ന ഉദ്വേഗ നിര്ഭര നിമിഷങ്ങളില്‍ ഭാവി ചരിത്രം അതിന്റെ ഇഴനെയ്യുന്നത് സകൗതുകം വീക്ഷിക്കുന്നുണ്ട് പ്രശസ്ത ചരിത്രകാരന്‍ സര്‍ ജോണ്‍ ഗ്ലബ്ബ് (Sir John Glubb).
അദ്ദേഹം എഴുതുന്നു:"When the fugitives had whispered goodbye to Abu Bakr's son and daughter outside the cave on Mount Thaur and the camels had padded silently away into the darkness beneath the sharp Arabian stars, the curtain rose on one of the greatest dramas of human history. How little did Caesar or Chosroes, surrounded by their great armies and engaged in a long and bitter war for world supremacy (as they thought), realise that four ragged Arabs riding silently through the bare mountains of the Hejaz were about to inaugurate a movement which would put an end to both their great imperial dominions".
ചരിത്രത്തില്‍ എപ്പോഴോ ചില അനിവാര്യതകളുടെ പുറത്ത് നടന്ന ഒരു കേവല ദേശാടനം എന്നതിനപ്പുറം, ഹിജ്റയെ ഒരു വലിയ അനുഷ്ഠാഷ്ടാനമായി ഓരോ സത്യ വിശ്വാസിയും കൂടെ കൂട്ടാന്‍ അരുളുന്നുണ്ട് വിശുദ്ധ പ്രവാചകര്‍. അവിടുന്ന് പഠിപ്പിച്ചു: "യഥാര്‍ത്ഥ
മുഹാജിര്‍ (ഹിജ്റ ചെയ്യുന്നവന്‍) അല്ലാഹു വിലക്കിയ സര്‍വ്വ തീയതും വെടിഞ്ഞവനത്രേ" (ബുഖാരി , കിതാബുല്‍ ഈമാന്‍)
കറകളഞ്ഞ ക്ഷമയ്ക്ക്‌ശമ്പളമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് ഉജ്വല വിജയം തന്നെ ആണെന്ന വലിയപാഠമാണ് ഹിജ്റ തരുന്ന മറ്റൊരു പ്രധാന സന്ദേശം. സൂറത്തു
ഗാഫിര്‍സൂക്തം 51 ല്‍ വാഗ്ദത്തം ആയി നമുക്ക് കാണാവുന്നതും ഈ ഉന്നത വിജയം തന്നെ.
ഏറ്റവുംപ്രതികൂല സാഹചര്യം ആയിരുന്നിട്ടും അപായ സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും തന്റെനേതാവിനെ സ്വജീവനേക്കാള്‍ സ്നേഹിച്ച അബൂ ബകര്‍ സിദ്ദീഖ് (റ ) വും പരദേശികള്‍ ആയിതങ്ങളുടെ മണ്ണില്‍ കാലു കുത്തിയ നബി തിരുമേനിയെയും അനുയായികളെയും സ്വയംമറന്നു പോലും ഇരു കയ്യും മെയ്യും മനസ്സും നല്കി വരവേറ്റ , ആ സ്നേഹവായ്പ്പും കരുതലും മരണം വരെയും വറ്റാതെ വാടാതെ സൂക്ഷിച്ച മദീനയിലെ ആബാലവൃദ്ധം ജനങ്ങളും തീര്‍ത്ത ചരിത്രത്തില്‍ എവിടെയും തുല്യത ഇല്ലാത്ത സ്നേഹവസന്തമാണ് ഹിജ്റയുടെ മറ്റൊരു കുളിര്.
സൂക്ഷിച്ചു നോക്കിയാല്‍ ഹിജ്റയുടെ ഓരോ ഇതളിലും പഠിക്കാനും പകര്‍ത്താനും ഒത്തിരിയുണ്ട്.
ആത്മീയപരിപ്രേക്ഷ്യത്തില്‍ മാത്രമല്ല ഭൌതിക കോണിലൂടെ നോക്കിയാല്‍ പോലും ഹിജ്റ ഒരുവലിയ പാഠ പുസ്തകമാണ്. തിയറികള്‍ മാത്രമല്ല പ്രാക്ടിക്കല്‍ കൂടി ആണവ.
നബി (സ്വ)യുടെ അനിതര സാധാരണമായ ലീഡര്ഷിപ് സ്കില്‍ (നേതൃപാടവം), അബുബക്ര്‍ സിദ്ദീഖ് (റ)ന്റെ അസോസിയേഷന്‍ സ്കില്‍ , അലി (റ) ന്റെ അര്‍പ്പണ ബോധത്തില്‍ അധിഷ്ഠിതമായ സാഹസികമനോഭാവം, അസ്മാ ബീവിയുടെ ലൊജിസ്റ്റിക് പാടവം, അബ്ദുല്ലാ ഹി ബിന്‍അബുബക്രിന്റെ രഹസ്യാന്വേഷണ -വിവര സംയോജന മികവ്, അബ്ദുല്ലാഹിബിനുഉറൈഖിതിന്റെ അക്യുട്ട് ഗൈഡന്‍സ്, ഗാര്‍ സൗര്‍ ഗുഹ ഇടത്താവള മാക്കിതെരെഞ്ഞെടുതത്തിലെ സ്റ്റ്രാറ്റജിക് ടാലന്റ്റ്, അണു ഇട പിഴക്കാതുള്ള ടൈംമാനെജ്മെന്റ് , പ്ലാനിംഗ്, മദീനയില്‍ എത്തിയുള്ള സര്‍വ നീക്കങ്ങളിലും ദൃശ്യമായ മാനെജ്മെന്റ് വൈദഗ്ദ്യം തുടങ്ങി എല്ലാം ആധുനിക മാനേജ്മെന്റ് / അഡ്മിന്‍വിദ്യാര്‍ഥികള്‍ സാകൂതം വായിച്ചെടുക്കേണ്ട പാഠങ്ങളാണ്; ഊതിക്കാച്ചിയെടുത്ത വിജയമന്ത്രങ്ങളാണ്.
തമ്മില്‍പോരടിക്കാന്‍ മാത്രം അറിയാമായിരുന്ന ഒരു പറ്റം യുദ്ധ ഗ്രൂപ്പുകള്‍മാത്രമായിരുന്ന അറബികളെ മാനവ ചരിത്രം തന്നെ ദര്‍ശിച്ചതില്‍ വെച്ചേറ്റവുംകേമന്മാരായ ജേതാക്കള്‍ ആക്കി മാറ്റിയടുക്കാന്‍ നബി തിരുമേനിക്ക് സാധിച്ചത് ഒരുവിസ്മയമായി തന്നെ മൈക്കല്‍ എച് ഹാര്‍ട്ട് കാണുന്നതും അത് കൊണ്ട് തന്നെയാണ്.
Leave A Comment