ദി ട്രിയംഫ് ഓഫ് മോഡേൺ സെൽഫ്: കാൾ ട്രൂമാന്‍റെ താത്വിക ചാരിത്രാന്വേഷണം
റോഡ് ദ്രിഹര്‍ ആമുഖം എഴുതി കാള്‍ ട്രൂമാന്‍ രചിച്ച പുസ്തകമാണ് ദി ട്രിയംഫ് ഓഫ് മോഡേണ്‍ സെല്‍ഫ് എന്ന സമഗ്ര കൃതി. 2020 ല്‍ പബ്ലിഷ് ചെയ്‌തെന്നിരിക്കെ സമകാലീന പ്രശ്‌നങ്ങളോട് ഏറ്റവും നല്ല രീതിയില്‍ ഇടപഴകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. നാല് ഭാഗങ്ങളിലായി മുന്നൂറിലേറെ പേജുകള്‍ ഉള്‍കൊള്ളുന്നതാണ് ഈ കൃതി.
ആര്‍കിടെക്ചര്‍ ഓഫ് റെവല്യൂഷന്‍, ഫൗണ്ടേഷന്‍ ഓഫ് റെവല്യൂഷന്‍, സെക്ഷ്വലൈസേഷന്‍ ഓഫ് റെവല്യൂഷന്‍, ട്രിയംഫ് ഓഫ് റെവല്യൂഷന്‍ എന്നിങ്ങനെ നാല് ഭാഗങ്ങളിലായി ആധുനിക സ്വത്വ നിര്‍മ്മിതിയിലേക്കുള്ള താത്വിക ചരിത്രാന്വേഷണം നടത്തുകയാണ് ഗ്രന്ഥകാരന്‍. ഒന്നാമത്തെ ഭാഗത്ത് സ്വത്വത്തെയും സംസ്‌കാരത്തെയും പുനര്‍വിചിന്തനം നടത്തുകയും കൃത്യമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാമത്തെ ഭാഗത്ത് തത്വചിന്തകന്‍ റൂസ്സോയെയും കവികളായ വേര്‍ഡ്‌സ് വര്‍ത്ത്, ഷെല്ലി, ബ്ലൈക്ക് എന്നിവരെയും പഠന വിധേയമാക്കുന്നു. മൂന്നാമത്തെ ഭാഗത്ത് സിഗ്മണ്ട് ഫ്രോയിഡിന്റെ ആശയാദര്‍ശങ്ങളെ വിശാലമായി ചര്‍ച്ച ചെയ്യുന്നു ണ്ട്.നാലാമത്തെ ഭാഗത്ത് മോഡേണ്‍ സെല്‍ഫിന്റെ വിജയാനന്തരമുള്ള സാമൂഹിക വ്യതിയാനങ്ങളെയും സാഹചര്യങ്ങളെയും പരിചയപ്പെടുത്തുകയാണ്.
ക്രിസ്ത്യന്‍ തിയോളജിസ്റ്റും ചരിത്രകാരനുമാണ് കാള്‍ ട്രൂമാന്‍. ആധുനിക യുഗത്തില്‍ ക്രിസ്ത്യന്‍ മതത്തിനകത്ത് നിരവധി പഠനങ്ങള്‍ നടത്തുകയും ഫാലസികള്‍ക്കെതിരെ വിമര്‍ശിച്ചുകൊണ്ട് എഴുതുന്നുമുണ്ട്. ഗ്രോവ സിറ്റി യൂനിവേഴ്‌സിറ്റിയില്‍ ബിബ്ലിക്കല്‍ ആന്റ് റിലീജിയസ് സ്റ്റഡീസ് വിഭാഗത്തില്‍ പ്രൊഫസറാണ്.
ഫ്രഞ്ച് വിപ്ലവം തന്നെയല്ല ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാരണം. പകരം, ഒരുപാട് നൂറ്റാണ്ടുകളുടെ ചരിത്രവും അതിനാധാരമായ വസ്തുതകളും യാഥാർത്ഥ്യങ്ങളുമാണ് പതിനെട്ടാം നൂറ്റാണ്ടിന്‍റെ നാഴികകല്ലായ ഫ്രഞ്ച് വിപ്ലവത്തിലേക്ക് വഴിയൊരുക്കുന്നത്. സമാനരീതിയിൽ, ലൈംഗികത ഇത്രമാത്രം സാധാരണ വക്കരിക്കപ്പെട്ട (Normalization), എന്തൊക്കെയോ ഇസങ്ങൾ പേറി നടക്കുന്ന ആധുനിക സ്വത്വ നിർമ്മിതിയുടെ കാരണം കേവലം ലിബറൽ വാഴ്ച്ചയോ സെക്ഷ്വൽ റവല്യൂഷനോ അല്ല. ഈ ആധുനിക സ്വത്വവും നൂറ്റാണ്ടുകളുടെ പരിണാമങ്ങളുടെ സംഭാവനയാണ്. മൂല്യങ്ങളും അർത്ഥങ്ങളും ഇല്ലായ്മ ചെയ്യപ്പെട്ട ആധുനിക സ്വത്വ നിർമ്മിതിയുടെ യഥാർത്ഥ കാരണങ്ങളെ താത്വികമായി ചരിത്രാന്വേഷണം നടത്തുകയാണ് ക്രിസ്ത്യൻ പണ്ഡിതനും തിയോളജിസ്റ്റുമായി കാൾ ട്രൂമാൻ ദി ട്രിയംഫ് ഓഫ് മോഡേൺ സെൽഫ് എന്ന തന്‍റെ ബൃഹത്തായ പഠനത്തിലൂടെ ചെയ്യുന്നത്.
താനൊരു പുരുഷന്‍റെ ശരീരത്തിൽ അകപ്പെട്ടിരിക്കുന്ന സ്ത്രീയാണെന്ന ഉത്തരാധുനികതയിലെ വ്യാപക ദുരന്ത പ്രസ്താവന തന്‍റെ ഗ്രാൻഡ് ഫാദർ എങ്ങാനും കേൾക്കുകയാണെങ്കിൽ പൊട്ടിച്ചിരിക്കുമായിരുന്നെന്നും അതിനെ ഒരു നിരർത്ഥകമായ പ്രസ്താവനയായി തള്ളിക്കളയുമായിരുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം തന്‍റെ എഴുത്തു തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളിൽ ട്രാൻസ്ജെൻഡറിസവും LGBTQIA+ കമ്മ്യൂണിറ്റിയും എല്ലാം എങ്ങനെ ഇത്രമാത്രം ഉത്തുംഗതിയിലേക്ക് വളർന്നു, പ്രകൃതി നിയമങ്ങളെ പോലും പാലിക്കാത്ത ഇത്തരമൊരു ബുദ്ധിമാന്ദ്യം പിടിച്ച ആധുനിക സ്വത്വം എന്തിന്‍റെ മറുപടിയാണെന്ന് അദ്ദേഹം അന്വേഷിക്കുകയാണ്.
അത് കേവലം 1960 കളിലെ സെക്ഷ്വൽ റെവല്യൂഷന്‍റെയോ അസ്ഥിത്വാമില്ലാത ലിബറലിസത്തിന്‍റെയോ പ്രത്യാഘാതമല്ല. നവോത്ഥാനം മുതൽ തുടങ്ങി ഫ്രഞ്ച് വിപ്ലവവും വ്യവസായ വിപ്ലവവും കടന്ന് സമകാലീന സാമൂഹിക വ്യതിയാനങ്ങൾ വരെ ഇത്തരമൊരു സാമൂഹിക അധപതനതിന് ചുക്കാൻ പിടിച്ചിട്ടുണ്ട്.
സമകാലീന തത്വചിന്തകരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെയായ ചാൾസ് ടൈലർ, ഫിലിപ്പ് റീഫ്, അലസ്ദിർ മക്‌ലൻ്റയർ എന്നിവരിൽ തുടങ്ങി മധ്യകാലത്ത് കോളിളക്കം സൃഷ്ടിച്ച റൂസ്സോയുടെ പഠനങ്ങളെയും കവിതകൾക്ക് പുതിയ രൂപവും നിർവചനം നൽകിയ വില്യം വേർഡ്സ് വർത്തിന്‍റെ ആശയധാരകളെയും അദ്ദേഹം തൻറെ എഴുത്തിൽ മനോഹരമായി തന്നെ ഭാഗവാകാക്കുന്നുണ്ട്.
വേർഡ്സ് വർത്തിന്‍റെ പ്രകൃതിയുമായി ഇണങ്ങി ചേർന്ന കാവ്യാത്മക രീതി ശാസ്ത്രത്തിലെയും റൂസ്സോയുടെ ഫിലോസഫി സംസാരിക്കുന്ന ജീവിത കഥകളിലെയും ടെയ്‌ലർന്‍റെ സോഷ്യൽ ഇമേജിനറി തിയറിയിലെയും റീഫിന്‍റെ സൈക്കോളജിക്കൽ മനുഷ്യനിലെയും സമാനതകളെ കണ്ടെടുത്ത് അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്‍റെ രീതി ശാസ്ത്രം ത്രസിപ്പിക്കുന്നതാണ്.
മറ്റുള്ളവരുടെ പ്രസ്താവനകളെ ഉദ്ധരിക്കുകയും അതിന് കൂടുതൽ വിശദീകരണങ്ങൾ നൽകുന്നതും എഴുത്തിന്‍റെ ലാളിത്യം അധികരിപ്പിക്കുന്നുണ്ട്.
ഫ്രെഡറിക് നീചെയുടെയും കാറൽ മാർക്സിന്റെയും ചാൾസ് ഡാർവിന്‍റെയുമെല്ലാം ലോക വീക്ഷണങ്ങളുടെ വ്യത്യസ്ത ഒഴുക്കുകളെയും നിരർത്ഥകമായ ആധുനിക സ്വത്വത്തിൻ്റെ നിർമ്മിതിയിലേക്കുള്ള അവരുടെ ഭീമമായ സംഭാവനകളെയും സിഗ്മണ്ട് ഫ്രോയിഡിന്റെ ആശയധാരകളെയും അതിൻ്റെ പ്രതിസന്ധികളെയും അദ്ദേഹം താത്വികമായി അവതരിപ്പിക്കുന്ന രീതി വായനക്കാർക്ക് വൈവിധ്യമാർന്ന വീക്ഷണങ്ങൾ ലോകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ച് സമ്മാനിക്കുന്നുണ്ട്.
ലിബറലിസത്തിന്റെയും വ്യക്തിനിഷ്ടവാദത്തിന്റെയും അന്ധമായ മൂല്യങ്ങൾ മതകീയ സാമൂഹിക സാംസ്കാരിക മൂല്യങ്ങളുടെ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ആധുനിക സ്വത്വ നിർമ്മിതി ഏറെ അപകടം പിടിച്ചതാണ്. ആണാകുന്നതും പെണ്ണാകുന്നതും സ്വഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും വഴിവെച്ചുകൊണ്ടും ലൈംഗികത സ്വാതന്ത്ര്യവത്കരിച്ചുമുള്ള ട്രെൻഡുകൾ വ്യാപകമാക്കിയുള്ള മുതലാളിത്ത താൽപര്യങ്ങൾക്കെതിരെയുള്ള അക്കാദമിക തലത്തിലുള്ള മികച്ച പഠനങ്ങൾ വളരെ വിരളമാണ്. പ്രകൃതി നിയമങ്ങളോട് ഒരുതരത്തിലും നീതിപുലർത്താത്ത ട്രാൻസ്ജെൻഡറിസത്തെ വിമർശിക്കുന്നത് ഇന്ന് ട്രാൻസ്ഫോബിയ (Transphobia) ആണ്. ഹോമോ സെക്ഷ്വാലിറ്റിയെ വിമർശിക്കുന്നത് ഹോമോഫോബിയ (Homophobia) ആണ്. ബലാത്സംഗവും പീഡന കേസുകളും എയ്ഡ്സ് പോലത്തെ മാരകരോഗങ്ങളും എസ്ആർഎസ് (Sex Reassignment Surgeries) പോലത്തെ സർജറികളും അതിലൂടെ പലരും എത്തിച്ചേരുന്ന വിഷാദരോഗങ്ങളെയും വിറ്റ് കാശാക്കുന്ന മുതലാളിത്തത്തിന്റെ നീച രാഷ്ട്രീയത്തെയും നമ്മെയും നമ്മുടെ സമൂഹത്തെയും സംസ്കാരത്തെയും ആത്മനിഷ്ടമായി പുനർവിചിന്തനം നടത്താൻ ആവശ്യപ്പെടുന്ന ഈ കൃതി, ഒരു താത്വിക ചരിത്രാന്വേഷണം എന്നതിലുപരി ധാർമികതയും നൈതികതയും മറന്ന ഒരു സമൂഹത്തോടുള്ള ഉപദേശ മുന്നറിയിപ്പുകളായി കൂടി ചേർത്തു വായിക്കാൻ സാധിവുക്കുന്നതാണ്.
Leave A Comment