ഉത്തരാഖണ്ഡില്‍ ഇനി സ്ത്രീധനമുണ്ടെങ്കില്‍ നികാഹിനു നേതൃത്വം വഹിക്കില്ല: നിലപാടുമായി പണ്ഡിതര്‍

സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്ന നികാഹുകള്‍ക്ക് തങ്ങള്‍ ഇനി നേതൃത്വം നല്‍കില്ലെന്ന നിലപാടുമായി ഉത്തരാഖണ്ഡിലെ മുസ്്‌ലിം പണ്ഡിതര്‍ രംഗത്ത്. 'ഈ അനാചാരം ഒരുപാട് കുടുംബങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. ഇനി മുതല്‍ സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്ന നികാഹുകള്‍ക്ക് നേതൃത്വം നല്‍കാതിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയും സ്ത്രീധനം ആവശ്യപ്പെടുന്ന കുടുംബങ്ങളെ സാമൂഹികമായി ഒറ്റപ്പെടുത്തും' ആള്‍ ഇന്ത്യ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയായ മുഫ്തി സലീം അഹ്മദ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ സബര്‍മതി നദിയില്‍ ചാടി ആയിശ എന്ന പെണ്‍ കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ കുടുംബത്തില്‍ നിന്നും സ്ത്രീധനത്തെ ചൊല്ലി ഏല്‍ക്കേണ്ടി വന്ന അക്രമങ്ങളാണ് ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊതു വിലയിരുത്തല്‍. അതിന്റെ പാശ്ചാത്തലത്തിലാണ് പണ്ഡിതരുടെ ഇത്തരമൊരു തീരുമാനം.

സ്ത്രീധനത്തിന് എതിരെ ശക്തമായ രീതിയില്‍ തന്നെ ക്യാമ്പയിന്‍ നടത്തി സമൂഹത്തെ ബോധവല്‍ക്കരിക്കനാണ് തങ്ങളുടെ പദ്ധതി എന്ന് മുഫതി അഹ്മദ് കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലും സിക്കന്ദറാബാദിലും ജംഇയത്ത് ഉലമായേ ഹിന്ദ് സമാനമായ ക്യമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആഗ്രയിലും മുസ്്‌ലിംകള്‍ സ്ത്രീധനത്തിന് എതിരെ പ്രതികരിച്ചിരുന്നു.

Related Posts

Leave A Comment

1 Comments

ASK YOUR QUESTION

Voting Poll

Get Newsletter