സമസ്ത ഇസ്‌ലാമിക കലാസാഹിത്യ മത്സരം  ഫെബ്രുവരിയില്‍

പതിനഞ്ചാമത് സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യ മത്സരം ഫെബ്രുവരി 15,16,17 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഈസ്റ്റ് റെയ്ഞ്ചിലെ പുശ്പഗിരി ഒമാന്‍ നഗറില്‍ നടത്താന്‍ പ്രസിഡണ്ട് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആണ് ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക  കലാസാഹിത്യ മത്സരത്തിന്റെ സംഘാടകര്‍. 
9875 മദ്‌റസാതല മത്സരത്തിലും 455 റെയ്ഞ്ച് തല മത്സരത്തിലും മേഖല-ജില്ല തല മത്സരത്തിലും മാറ്റുരച്ച 1500ഓളം പ്രതിഭകളാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക. യോഗം എം.ടി അബ്ദു്ല്ല മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter