ഖുദ്‌സിനെ സംരക്ഷിക്കാന്‍ ഐക്യാഹ്വാനവുമായി 40 രാജ്യങ്ങളിലുള്ള വിവിധ പണ്ഡിതന്മാര്‍
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുര്‍ക്കി നഗരമായ ഇസ്തംബൂളില്‍ വെച്ച് 350 ഓളം പണ്ഡിതന്മാര്‍ പങ്കെടുത്ത അല്‍ അഖ്‌സ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.
40ലധികം രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മുസ്‌ലിം പണ്ഡിതന്മാരും ഇമാമുമാരും സംബന്ധിച്ച പരിപാടിയില്‍ ജറൂസലമിന്റെയും അല്‍-അഖ്‌സയുടെയും സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്നും ഐക്യത്തോടെ നീങ്ങണമെന്നും ആഹ്വാനം ചെയ്തു.
അല്‍ അഖ്‌സ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് കോണ്‍ഫറന്‍സിന്റെ സംഘാടകര്‍.
അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭ സെക്രട്ടറി ജനറല്‍ അലി മുഹ്‌യുദ്ധീന്‍ അല്‍ ഖറദാഗി, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സിന്റെ അല്‍ ഖുദ്‌സ് കമ്മറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ ഉമരി, അള്‍ജീരിയന്‍ മുസ്‌ലിം പണ്ഡിത സഭ പ്രസിഡണ്ട് അബ്ദുറസാഖ് ഖസ്സൂം, തുര്‍ക്കി മതകാര്യവിഭാഗം ശൂറ തലവന്‍ അബ്ദുറഹ്മാന്‍ അശ്ഖകാന്‍,തുര്‍ക്കി മതകാര്യ വിഭാഗം മുന്‍തലവന്‍ പ്രൊഫസര്‍ മുഹമ്മദ് ഗോര്‍മസ് തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment