ഈജിപ്തില്‍ മുന്‍ പ്രസിഡണ്ട് മുര്‍സിയെ മോചിപ്പിക്കാന്‍ ആവശ്യം ശക്തം

 

അനാരോഗ്യവും ക്ഷീണവും പേറി ജയിലില്‍ കഴിയുന്ന പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര ആവശ്യം ശക്തമാക്കുകയാണ് ഈജിപ്തിലെ രാഷ്ട്രീയ, പൗരാവകാശ സംഘടനകള്‍.
ലോക നേതാക്കള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും ഈജിപ്ത് റെവല്യൂഷനറി കൗണ്‍സില്‍ നേതാവ് ഡോ.മഹാ ആസാം പുറത്താക്കപ്പെട്ട പ്രസിഡണ്ട് മുര്‍സിയുടെ അനാരോഗ്യ സ്ഥിതി മനുഷ്യാവകാശങ്ങളെയും യു.എന്‍ നിയമങ്ങളെയും തകര്‍ത്തുകളയുന്നതാണെന്ന് തന്റെ തുറന്ന കത്തില്‍ പറയുന്നു.
2011 ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട മുര്‍സിയെ കൈറോ കോടതിയില്‍ ഹാജരാക്കുകകയും ശിക്ഷ വിധിക്കുകയും ചെയ്ത ശേഷമാണ് തുറന്ന കത്ത് വരുന്നത്.
മുര്‍സിയുടെ മകന്‍ അബ്ദുല്ല പിതാവിന് ജഡ്ജിയെ കാണാന്‍ അനുമതി നിഷേധിച്ചെന്ന് പറഞ്ഞ് ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തു.
 

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter