വിഷയം: Hijab
സ്ത്രീകൾക്ക് മുഖം മറക്കൽ നിർബന്ധമുണ്ടോ? തെളിവ് സഹിതം വിശദീകരിക്കുമോ?
ചോദ്യകർത്താവ്
Hadiya
Jul 22, 2026
CODE :Abo16412
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അടിസ്ഥാനപരമായി സ്ത്രീകൾക്ക് മുഖം മറക്കൽ നിർബന്ധമില്ല. 'തങ്ങളുടെ അലങ്കാരങ്ങളിൽ നിന്ന് പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്തരുത്' എന്ന ഖുർആൻ സൂക്തത്തിലെ 'പ്രത്യക്ഷമായത്' എന്നതിന് ഇബ്നു അബ്ബാസ് (റ) നൽകിയ വ്യാഖ്യാനം സ്ത്രീയുടെ മുഖവും മുൻകൈയുമാണ് (മുഗ്നി, തുഹ്ഫ). എന്നാൽ, പുറത്തിറങ്ങുമ്പോൾ അന്യരുടെ ദൃഷ്ടി തന്റെ മുഖത്ത് പതിയാതിരിക്കാനായി മുഖം മറച്ചു പോവുകയും വേണം
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


