വിഷയം: ‍ നഖം വെട്ടി നിസ്കരിക്കൽ

നഖം വെട്ടിയതിനു ശേഷമേ നിസ്കരിക്കാവൂ എന്ന് നിർബന്ധമുണ്ടോ? നഖം വെട്ടാതെ തന്നെ നഖത്തിനടിയിലെ അഴുക്കും ചളിയും നീക്കം ചെയ്ത് വുളൂഅ് എടുത്ത് നിസ്കരിച്ചാൽ മതിയാകുമോ?

ചോദ്യകർത്താവ്

റസീന

Nov 12, 2026

CODE :Oth16591

بسم الله الرحم الرحيم الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين أما بعد 

നഖം വെട്ടിയതിനു ശേഷമേ നിസ്കരിക്കാവൂ എന്ന് നിർബന്ധമില്ല. നഖം വെട്ടാതെ തന്നെ നഖത്തിനടിയിലെ അഴുക്കും ചളിയും നീക്കം ചെയ്ത് വുളൂഅ് എടുത്ത് നിസ്കരിച്ചാൽ നിസ്കാരം ശരിയാകും. എന്നാൽ, നഖത്തിനടിയിൽ വെള്ളം എത്തുന്നതിന് തടസ്സമാകുന്ന കട്ടിയായ അഴുക്കോ മറ്റു വസ്തുക്കളോ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.

നഖം നീട്ടിവളർത്തുന്നത് പ്രവാചകചര്യയ്ക്ക് വിരുദ്ധമായതിനാൽ കൃത്യമായ ഇടവേളകളിൽ നഖം വെട്ടിവൃത്തിയാക്കി സൂക്ഷിക്കൽ സുന്നത്താണ്. ശുചിത്വവും ഭംഗിയും നിലനിർത്തുന്നതിനായി നഖം വെട്ടി നിസ്കരിക്കുന്നതാണ് ഉത്തമം

والله أعلم بالصواب

ASK YOUR QUESTION

Voting Poll

Get Newsletter