വിഷയം: അനന്തര സ്വത്ത്
മാതാപിതാക്കളുടെ സ്വത്തിൽ അവരുടെ മരണ ശേഷം മകന് ലഭിക്കുന്ന ഓഹരിയുടെ പകുതിയാണല്ലോ മകൾക്ക് ലഭിക്കുന്നത്. എന്നാൽ പിതാവ് ജീവിച്ചിരിക്കെ തന്റെ സ്വത്ത് സ്വമേധയാ ആണിനും പെണ്ണിനും തുല്യമായി വീതിച്ചു കൊടുക്കുന്നതിൽ തെറ്റുണ്ടോ ?
ചോദ്യകർത്താവ്
ABU SHARAF JEDDAH
Aug 9, 2026
CODE :Abo16436
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ആൺമക്കൾക്ക് ലഭിക്കുന്നതിന്റെ പകുതിയാണ് പെൺമക്കൾക്ക് ലഭിക്കേണ്ടത് എന്ന നിയമം അനന്തരസ്വത്ത് വീതിക്കുന്നിടത്ത് മാത്രം ബാധകമാകുന്ന ഒന്നാണ്. എന്നാൽ, ജീവിതകാലത്ത് സ്വത്ത് കൈമാറ്റം ചെയ്യുമ്പോൾ സാഹചര്യങ്ങളും സന്ദർഭങ്ങളും മുൻനിർത്തി, നീതിയും പരസ്പരസമ്മതവും പുലർത്തിക്കൊണ്ട് തുല്യമായി വീതിച്ചുനൽകുകയാണ് വേണ്ടത്
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


