വിഷയം: ‍ തയമ്മും

തയമ്മും ചെയ്ത മണ്ണ് കൊണ്ട് വീണ്ടും തയമ്മും ചെയ്യാൻ സാധിക്കുമോ ?

ചോദ്യകർത്താവ്

Rafi

Aug 20, 2026

CODE :Abo16457

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വുളൂഇന് ഉപയോഗിച്ച വെള്ളം 'മുസ്തഅ്മൽ' ആകുന്നത് പോലെ, തയമ്മും ചെയ്യാൻ മുഖത്തോ കൈകളിലോ തട്ടി ഉപയോഗിച്ച മണ്ണും 'മുസ്തഅ്മൽ' (ഉപയോഗിക്കപ്പെട്ടത്) ആയി മാറുന്നു. തയമ്മും സാധുവാകാൻ ശുദ്ധവും മുമ്പ് ഉപയോഗിക്കാത്തതുമായ പൊടിമണ്ണ് തന്നെ വേണമെന്നതിനാൽ, ഒരിക്കൽ തയമ്മുമിനായി ശരീരത്തിൽ തട്ടി ഉതിർന്ന മണ്ണ് കൊണ്ട് വീണ്ടും തയമ്മും ചെയ്യാൻ സാധിക്കുകയില്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter