വിഷയം: ‍ അഡ്വാൻസ് തുക

കച്ചവടാവശ്യത്തിനായി നൽകുന്ന അഡ്വാൻസ് തുക, പിന്നീട് കച്ചവടത്തിൽ നിന്ന് പിന്മാറിയാൽ തിരികെ നൽകേണ്ടതുണ്ടോ? (കച്ചവടത്തിൽ നിന്ന് പിന്മാറിയാൽ അഡ്വാൻസ് തുക തിരികെ നൽകേണ്ടതില്ല എന്നൊരു തെറ്റായ ധാരണ ആളുകൾക്കിടയിലുണ്ട്. ഇസ്ലാമിക നിയമപ്രകാരം ഇതിന്റെ യഥാർത്ഥ വിധി എന്താണ്?

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 26, 2026

CODE :Abo16474

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒരാൾ മറ്റൊരാളുമായി കച്ചവടം പറഞ്ഞുറപ്പിക്കുകയും, അതിന്റെ പേരിൽ അഡ്വാൻസ് ആയി കുറച്ചു പണം കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, പിന്നീട് അയാൾ പ്രസ്തുത കച്ചവടത്തിൽ നിന്ന് പിന്മാറിയാൽ, ഏൽപ്പിച്ച പണം പൂർണ്ണമായിട്ടും തിരിച്ചു കൊടുക്കേണ്ടതുണ്ട്. ഈ രീതിയിലുള്ള അഡ്വാൻസ് പണം സ്വീകരിക്കൽ മാത്രമാണ് ഇസ്ലാമിൽ അനുവാദമുള്ളത്. അല്ലാതെ നമ്മുടെ നാടുകളിൽ പൊതുവെ കണ്ടുവരുന്നത് പോലെ, പിന്മാറുമ്പോൾ പകുതി പണം കൊടുക്കാതെ എടുത്തു വെക്കുന്ന സിസ്റ്റം ഇസ്ലാമികമല്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter