വിഷയം: ‍ ഹജ്ജ് കഴിഞ്ഞുള്ള മടക്കം

ഹജ്ജ് കഴിഞ്ഞു മടങ്ങിയവരെ കാണാൻ പോവൽ നബിചര്യയിൽ പെട്ടതാണൊ ?

ചോദ്യകർത്താവ്

ജാസിർ

Jun 21, 2026

CODE :Haj16342

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഹജ്ജ് കഴിഞ്ഞു മടങ്ങുന്നവരെ പ്രത്യേകമായി കാണുന്നത് ഒരു പുണ്യകർമ്മമായി എണ്ണുന്നുണ്ടോ എന്ന് ചോദിച്ചാൽ, അങ്ങനെ ഒരു പ്രത്യേക സുന്നത്ത് സ്ഥിരപ്പെട്ടിട്ടില്ല. എങ്കിലും, യാത്ര കഴിഞ്ഞു മടങ്ങുന്നവർക്കായി സദ്യ ഒരുക്കുന്നത് സുന്നത്തായി ഗ്രന്ഥങ്ങളിൽ കാണാം. ഇതിനെ 'نقيعة' എന്ന് പറയുന്നു. അതുപോലെതന്നെ, ഹജ്ജ് കഴിഞ്ഞെത്തിയവരെ സന്ദർശിച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതും മഹത്തുക്കൾ കാണിച്ചുതന്ന നല്ലൊരു മാതൃകയാണ്. ഹജ്ജ് ചെയ്തവർ നാട്ടിൽ തിരിച്ചെത്തിയാൽ നാൽപതു ദിവസത്തോളം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് ചില നിവേദനങ്ങളിൽ ഉള്ളതായി 'ബിഗ്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു. അതിനാൽ, ഹജ്ജ് കഴിഞ്ഞെത്തിയവരോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നത് നന്മയുള്ള കാര്യമാണ്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter