വിഷയം: ‍ ഡയമണ്ട്

സകാതിനെക്കുറിച്ച് പറയുമ്പോൾ നാം അധികവും ഡയമണ്ടിനെ കുറിച് പറയാറില്ലല്ലോ. ഡയമണ്ടിന് സകാത് ഉണ്ടോ? ഉണ്ടങ്കിൽത്തന്നെ കൊടുക്കേണ്ട അളവ് എത്രയാണ്?

ചോദ്യകർത്താവ്

jizan

Jul 7, 2026

CODE :Zak16375

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഡയമണ്ടിന് സകാത് ബാധകമാകാത്തത് കൊണ്ടാണ് നാം അതിനെപ്പറ്റി പൊതുവെ സംസാരിക്കാതിരിക്കുന്നത്. സ്വർണത്തിനും വെള്ളിക്കുമാണ് മാത്രമാണ് സകാത് ബാധകമാവുന്നത്. ഒരാളുടെ കൈവശം എത്രത്തോളം വലിപ്പമുള്ള ഡയമണ്ട് നിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അതിന് സകാത്ത് നൽകേണ്ടതില്ല. എന്നാൽ, ഡയമണ്ട് കച്ചവടത്തിനായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ,  കച്ചവടത്തിൻ്റെ സകാത്താണ് ബാധകമാവുക, അല്ലാതെ ഡയമണ്ട് എന്ന ആ സ്വത്തിന് സകാത്തില്ല എന്നർത്ഥം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter