ഗൾഫിലുള്ള ഞാൻ ഭാര്യയോട് സംസാരിക്കുന്ന ഇടയിൽ ത്വലാഖ് സംഭവിച്ചോ എന്ന സംശയം കാരണം ഫോൺ വെച്ചതിനു ശേഷം, ത്വലാഖ് സംഭവിച്ചില്ല മറിച് ഇങ്ങനെ പറഞ്ഞാലേ ആവുള്ളൂ എന്ന് സ്വയം ബോധ്യപ്പെടുത്താൻ വേണ്ടി ത്വലാഖിന്റെ വാക്കുകൾ ( സ്വരീഹും , കിനായതും ) സ്വയം പറഞ്ഞു നോക്കിയാൽ ത്വലാഖ് സംഭവിക്കുമോ? ഉച്ചത്തിൽ തന്നെയാണ് പറഞ്ഞത്.

ചോദ്യകർത്താവ്

Salim kv

Nov 7, 2018

CODE :Oth8945

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ത്വലാഖിന്റെ വചനം ഇന്നതും ഇന്നതുമല്ലേ എന്ന് മനസ്സിലാക്കാൻ വേണ്ടിയും വിലയിരുത്താൻ വേണ്ടിയും പറഞ്ഞു നോക്കിയതാണെങ്കിൽ ത്വലാഖ് സംഭവിക്കുില്ല. അതല്ലെങ്കിൽ സംഭവിക്കും.. ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കാൻ FATWA CODE: Cou8903FATWA CODE: Par8899 എന്നിവ നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter