വിഷയം: ‍ Fiqh

എനിക്ക് അല്ലാഹുവിൻറെ വാജിബായ സിഫത്തുകളിൽ ഖുദ്റത്ത്, കൗന ഹു ക്വാ ദിറൻ, തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മനസ്സിലാക്കി തരാമോ?

ചോദ്യകർത്താവ്

Mujeeb Rahman

Jul 18, 2026

CODE :Aqe16400

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഖുദ്‌റത്ത്  അല്ലാഹുവിന്റെ ദാത്തിൽ (അസ്തിത്വത്തിൽ)  നിലനിൽക്കുന്ന ഒരു ഗുണമാണ് (സിഫാത്തുൽ മആനി). ഒരു കാര്യത്തെ ഉണ്ടാക്കാനും ഇല്ലാതാക്കാനും അല്ലാഹുവിലുള്ള  'ശക്തി' അഥവാ മൂലകാരണമാണിത്. കൗനുഹൂ ഖാദിറൻ (കഴിവുള്ളവനായിരിക്കൽ) എന്നത്, ഒരു പ്രത്യേക ഗുണമല്ല, മറിച്ച് അല്ലാഹുവിന് 'ഖുദ്‌റത്ത്' ഉള്ളതുകൊണ്ട് അവനുണ്ടാകുന്ന ഒരു അനിവാര്യമായ അവസ്ഥയാണ് (സിഫാത്തുൽ മഅ്നവിയ്യ). ഉദാഹരണത്തിന്, ഒരാൾക്ക് എഴുതാൻ അറിയാം എന്ന് കരുതുക. അയാളുടെ ഉള്ളിലുള്ള  എഴുതാനുള്ള കഴിവിനെ 'ഖുദ്‌റത്ത്' എന്നും, ആ കഴിവ് ഉള്ളതുകൊണ്ട് അയാൾ എപ്പോഴും 'എഴുതാൻ സാധിക്കുന്ന ഒരാളായി നിലകൊള്ളുന്നു' എന്ന അവസ്ഥയെ 'കൗനുഹൂ ഖാദിറൻ' എന്നും പറയാം.

യഥാർത്ഥത്തിൽ ഇവ രണ്ടും ഒന്നാണെങ്കിലും വേർതിരിച്ചു പറയാൻ പ്രത്യേക കാരണങ്ങളുണ്ട്.  "അല്ലാഹുവിന് 'കഴിവ്' എന്നൊരു പ്രത്യേക ഗുണമില്ല എന്നും അവൻ ദാത്ത്(ذات) കൊണ്ട് തന്നെ കഴിവുള്ളവനാണ്(كونه قادرا)" എന്ന് വാദിച്ച മുഅ്തസിലി ചിന്താഗതിക്കാരുടെ വാദങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് അഹ്ലുസ്സുന്നത്തിന്റെ ഇമാമുമാർ ഇത് വേർതിരിച്ചു പഠിപ്പിച്ചത്. അല്ലാഹുവിന് 'കഴിവ്' (ഖുദ്‌റത്ത്) എന്നൊരു ഗുണമുണ്ടെന്നും, അതുകൊണ്ടാണ് അവൻ 'കഴിവുള്ളവനായി' (കൗനുഹൂ ഖാദിറൻ) ഇരിക്കുന്നത് എന്നും സ്ഥാപിക്കൽ അഖീദയിൽ നിർബന്ധമാണ്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter