എന്താണ് 'സിഹ്റ്', സിഹ്റ് ചെയ്യുന്നവന്‍ പിശാചിനെ അല്ലേ അവന്‍റെ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നത്?

ചോദ്യകർത്താവ്

M.A.RASHEED

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സിഹ്റ് എന്നതിന് യാഥാര്‍ത്ഥ്യമുണ്ടെന്നും അതിന് മനുഷ്യന് ഉപദ്രവമുണ്ടാക്കാന്‍ സാധിക്കുമെന്നും ഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും തെളിഞ്ഞതാണ്. ഹാറൂത്, മാറൂത് എന്നീ മലകുകളില്‍നിന്ന് മനുഷ്യര്‍ സിഹ്റ് പഠിച്ചുവെന്നും അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാക്കാനും ഇണതുണകള്‍ക്കിടയില്‍ വിട്ടുപിരിക്കാന്‍ സാധിക്കുമെന്നും സൂറതുല്‍  ബഖറയിലെ ആയതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രവാചകര്‍ (സ)ക്ക് സിഹ്റ് ബാധിച്ചുവെന്നും ചെയ്യാത്ത പലതും ചെയ്യുന്നതായി തോന്നിയിരുന്നുവെന്നും ബുഖാരി, മുസ്ലിം എന്നിവയില്‍ നിവേദനം ചെയ്യപ്പെട്ട ഹദീസുകളില്‍നിന്നും സൂറതുല്‍ ഫലഖിന്റെയും സൂറതുന്നാസിന്റെയും വ്യാഖ്യാനങ്ങളില്‍നിന്നും മനസ്സിലാക്കാം. സിഹ്റ് ചെയ്യാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. പലപ്പോഴും പൈശാചിക സഹായം ലഭ്യമാകും വിധം അവയെ പ്രീതിപ്പെടുത്തിയാണ് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാറുള്ളത്. ഇത് മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതാണെന്നതിനാലും പൈശാചികമായ പലതും അതില്‍ ഉള്‍പ്പെടുന്നുവെന്നതിനാലും അതിനെ വിനാശകരമായ ഏഴ് വന്‍ദോഷങ്ങളിലാണ് എണ്ണിയിരിക്കുന്നത്. അതോടൊപ്പം ഒരു കാര്യം കൂടി പ്രത്യേകം മനസ്സിലാക്കേണ്ടിയിരിക്കുന്നു, ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം സിഹ്റിന്‍റെ ഭാഗമായി കാണുന്നവരുണ്ട്. നിസ്സാരമായ പ്രശ്നങ്ങള്‍ വരുമ്പോഴേക്ക് ആരോ തനിക്ക് സിഹ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അതിന് പിന്നാലെ സമയം ചെലവഴിക്കുന്നവരും നമുക്കിടയിലുണ്ട്. അല്ലാഹുവിലുള്ള വിശ്വാസത്തിന്‍റെയും മനസ്സുറപ്പിന്‍റെയും അപര്യാപ്തതയാണ് അത്തരം വികല ചിന്തകള്‍ക്ക് കാരണമാവുന്നത്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter