വിഷയം: ‍ നിസ്കാര സമയം

അഞ്ചു നേരത്തെ നിസ്കാരം. ഓരോന്നും ബാങ്ക് കൊടുത്ത് എത്ര സമയത്തിനുള്ളിൽ നിസ്കരിക്കണം? എല്ലാ നിസ്കാരവും ബാങ്ക് കൊടുത്ത ഉടനെ നിസ്കരിക്കണോ അതോ ബാങ്ക് കൊടുത്ത് ഇത്ര ടൈം കഴിഞ്ഞതിനു ശേഷം നിസ്കരിച്ചാൽ മതി എന്നുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അതൊന്ന് പറഞ്ഞു തരുമോ ?

ചോദ്യകർത്താവ്

ഷഹ്‌ന

Mar 17, 2026

CODE :Oth16188

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാലുടൻ അത് നിർവ്വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. സമയ പ്രവേശനം അറിയിക്കാനാണല്ലോ ബാങ്ക് വിളിക്കുന്നത്. അതിനാൽ, കൃത്യസമയത്ത് ബാങ്ക് വിളിച്ചു കഴിഞ്ഞാൽ, അതത് നിസ്കാരങ്ങൾക്കുള്ള മുൻസുന്നത്തുകൾ (ഖബ്ലിയ്യത്ത്) നിർവ്വഹിച്ച് ഒട്ടും വൈകാതെ തന്നെ ഫർള് നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതാണ് ഏറ്റവും പുണ്യകരമായ രീതി."

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter