വിഷയം: തറാവീഹ്
ഇശാ നിസ്കരിക്കാത്തയാൾക്ക് തറാവീഹ് ജമാഅത്തിൽ ചേർന്ന് ഇശാ നിസ്കരിക്കുന്നതിന്റെ വിധി എന്താണ്? തറാവീഹ് ജമാഅത്ത് നടക്കുമ്പോൾ മറ്റൊരു ഇശാ ജമാഅത്ത് നടത്തുന്നതിന് പണ്ഡിത വിമർശനമുണ്ടോ? തറാവീഹ് സമയത്ത് ഇശാ മറ്റൊരു ജമാഅത്ത് നടത്തരുതെന്ന് പള്ളിയിൽ വച്ച് ഒരു വ്യക്തി ആധികാരികമായി സംസാരിക്കുന്നത് കേട്ടു. ശരിയാണോ? മറുപടി പ്രതീക്ഷിക്കുന്നു
ചോദ്യകർത്താവ്
Ubaid
Mar 13, 2026
CODE :Pra16174
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇശാ നിസ്കരിക്കാത്ത ആൾക്ക് തറാവീഹ് ജമാഅത്തിൽ ചേർന്ന് ഇശാ നിസ്കരിക്കൽ നല്ലതല്ല. ഖിലാഫുൽ ഔലയാണ് വിധി. അങ്ങനെ ചെയ്യാതിരിക്കലാണ് നല്ലത് എന്നർത്ഥം. തറാവീഹ് ജമാഅത്ത് നടക്കുമ്പോൾ തന്നെ കുറച്ചപ്പുറത്ത് (തറാവീഹ് ജമാഅതിന് ബുദ്ധിമുട്ടാകാത്ത് നിലക്ക്) ഇശാ ജമാഅത്ത് ആക്കി നിസ്കരിക്കലാണ് ഉത്തമം
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


