വിഷയം: thwaharath by sunlight in hanafi maslak
ഹനഫീ മദ്ഹബ് പ്രകാരം സൂര്യതാപം തട്ടി ഉണങ്ങിയാൽ നജസിൽ നിന്ന് ശുദ്ധി ആവുമെന്ന് കണ്ടു. അപ്പോൾ ഹനഫീ മദ്ഹബ് പിന്തുടരുന്നവരാണെങ്കിൽ നജസുള്ള വസ്ത്രമായാലും നജസ് പൂർണ്ണമായി ഉണങ്ങിയ വസ്ത്രമായാലും വെയിൽ തട്ടിയാൽ ശുദ്ധി ആവുമോ?
ചോദ്യകർത്താവ്
Rashid
May 23, 2021
CODE :Dai10090
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹനഫീ മദ്ഹബ് പ്രകാരം ശരീരം വസ്ത്രം എന്നിവയിലെ നജസ് ശുദ്ധിയാവാന്‍ വെള്ളമോ നജസിനെ നീക്കാന്‍ കഴിവുള്ള ദ്രാവകങ്ങളോ അനിവാര്യമാണ്. (അല്‍ബഹ്റുര്‍റാഇഖ് 1-382). എന്നാല്‍ നജയായ ഭൂമി സൂര്യതാപമേറ്റ് ഉണങ്ങുകയും നജസിന്‍റെ അടയാളങ്ങള്‍ നീങ്ങുകയും ചെയ്താല്‍ ആ സ്ഥലം ശുദ്ധിയായി. എന്നിരുന്നാലും ആ സ്ഥലത്ത് നിസ്കരിക്കാനായി ഉപയോഗിക്കാമെങ്കിലും തയമ്മും ചെയ്യാന്‍ അവിടെയുള്ള മണ്ണ് ഉപയോഗിക്കാന്‍ പറ്റില്ല (അല്‍ബഹ്റുര്‍റാഇഖ് 1-391).
മേല്‍പറഞ്ഞതില്‍ നിന്ന്, ശരീരത്തിലോ വസ്ത്രത്തിലോ ഉള്ള നജസ് സൂര്യതാപം മൂലം ഉണങ്ങിയത്കൊണ്ട് ശുദ്ധിയാവുമെന്ന് ഹനഫീ മദ്ഹബില്‍ ഇല്ലെന്ന് മനസിലായല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.