വിഷയം: വിശ്വാസം
ജീവനുള്ള വസ്തുക്കളുടെ ചിത്രം വരക്കൽ ഹറാമാണല്ലോ. എന്നാൽ ജീവനുള്ള വസ്തുക്കളുടെ കണ്ണ്, ചുണ്ട് പോലെയുള്ള ഏതെങ്കിലും ഒരു അവയവം മാത്രം വരക്കുന്നതിന്‍റെ വിധി എന്താണ്?
ചോദ്യകർത്താവ്
Shamseer
Feb 21, 2026
CODE :Aqe16104
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒരു ജീവിയായി പരിഗണിക്കാൻ കഴിയാത്ത വിധം ശരീരത്തിന്‍റെ ഏതെങ്കിലും ഒരു അവയവം മാത്രം (ഉദാഹരണത്തിന്: കണ്ണ് മാത്രം, അല്ലെങ്കിൽ ചുണ്ട് മാത്രം, അല്ലെങ്കിൽ ഒരു കൈ മാത്രം) വരയ്ക്കുന്നത് അനുവദനീയമാണ്. അത്തരം ഒരു ഭാഗത്തിന് മാത്രമായി സ്വതന്ത്രമായി ജീവൻ നിലനിൽക്കാൻ സാധ്യമല്ല എന്നതാണ് കാരണം. ചിത്രത്തിൽ നിന്ന് തല ഒഴിവാക്കിയാൽ അത് ഹറാമായ ചിത്രത്തിന്‍റെ പരിധിയിൽ വരില്ലെന്ന് പല ഹദീസുകളിലും പണ്ഡിത വിശദീകരണങ്ങളിലും കാണാം
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


