വിഷയം: ‍ സ്വർണക്കുറി

500 ന്റെ തവണകൾ ഇടയ്ക്കിടെ അടക്കുന്നു. അടക്കുന്ന ദിവസത്തിന് കൊടുക്കുന്ന പൈസക്ക് കിട്ടുന്ന സ്വർണം രേഖപ്പെടുത്തിവെക്കുന്നു. 11 മാസത്തിനു ശേഷം മൊത്തം സ്വർണം വാങ്ങുന്നു. ഈ രീതിയിൽ ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?

ചോദ്യകർത്താവ്

Shabeeb

Oct 26, 2026

CODE :Fin16571

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇസ്‌ലാമിക നിയമപ്രകാരം, പണം നൽകി സ്വർണം വാങ്ങുമ്പോൾ വസ്തു കൈപ്പറ്റുന്നതും വില കൊടുക്കുന്നതും ഒരേ സമയത്തായിരിക്കണം. അതിനാൽ, മാസങ്ങളോളം പണം തവണകളായി അടച്ച് അവസാനം ഒന്നിച്ച് സ്വർണം വാങ്ങുന്ന ഇത്തരം അഡ്വാൻസ് സ്കീമുകൾ പലിശ ഇടപാടുകളായാണ് പരിഗണിക്കപ്പെടുന്നത്. ഇത്തരം ഇടപാടുകളിൽ പലിശയുടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ, പണവും സ്വർണവും ഒരേ സമയത്ത് നേരിട്ട് കൈമാറുന്ന രീതിയിലുള്ള വ്യാപാരങ്ങളാണ് ഇസ്‌ലാം അനുശാസിക്കുന്നത്. കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter