വിഷയം: നിയ്യത്ത്
ഹയ്ള് ഉള്ള സ്ത്രീകൾക്ക് മുപ്പത് നോമ്പിന്‍റെ നിയ്യത്ത് ആദ്യ രാത്രിയിൽ തന്നെ ഒരുമിച്ച് വെക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Fathima
Feb 18, 2026
CODE :Abo16090
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശാഫിഈ മസ്അബ് പ്രകാരം എല്ലാ ദിവസത്തേക്കായി ആദ്യ രാത്രിയിൽ തന്നെ നിയ്യത് വെക്കാൻ പറ്റുകയില്ല. ഓരോ ഫർള് നോമ്പിനുള്ള നിയ്യത് തലേന്ന് തന്നെ കരുതൽ (നിയ്യത് വെക്കൽ) നിർബന്ധമാണ്. സുബ്ഹ് ബാങ്കിന് മുമ്പ് രക്തം നിൽക്കും എന്ന് ഉറപ്പുള്ള ഹൈള്കാർത്തിക്കും നിയ്യത് വെക്കാവുന്നതാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


