സ്വര്‍ണത്തിന്റെ സാകത്തു കൊടുക്കാന്‍ കേരളത്തിലെ നാട്ടു നടപ്പ് പ്രകാരം എത്രപവന്റെ ഉള്ളിലാണ് ആഭരണമായി കണക്കാക്കുന്നത്? ബാങ്ക് വിളിക്കുമ്പോള്‍ അത്താഴം കഴിക്കുന്നതിന്റെ വിധി? അനുവദനീയമായ ഏതെങ്കിലും ഹദീസോ ഇമാമുമാരുടെ അഭിപ്രായമോ ഉണ്ടോ?

ചോദ്യകർത്താവ്

junaid dubai

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കേരളീയ സാഹചര്യത്തിലും സ്ഥലങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമനസരിച്ച് അത് മാറിക്കൊണ്ടിരിക്കാം. വടക്കന്‍ കേരളത്തിലേക്ക് പോകും തോറും ആഭരണഭ്രമം കൂടുന്നതായും സാധാരണ ഉപയോഗം പോലും മറ്റു പ്രദേശങ്ങളേക്കാള്‍ അധികമാവുന്നതായും കാണാം. ഓരോ നാട്ടിലെയും പതിവ് അതതു നാടിന്റെ രീതിയും നടപ്പുമനുസരിച്ച് അവിടത്തെ കൈകാര്യകര്‍ത്താക്കളോടോ നീതിമാന്മാരായ ആളുകളോടോ ചോദിച്ചുമനസ്സിലാക്കാവുന്നതാണ്.   ഫജ്റ് മുതല്‍ സൂര്യാസ്തമയം വരെ അന്ന-പാനീയാദികള്‍ കഴിക്കാതിരിക്കലാണ് നോമ്പില്‍ നിര്‍ബന്ധമായിട്ടുള്ളത്. ഫജ്റ് മൂലം, വെളുത്ത നൂല് കറുത്ത നൂലില്‍നിന്ന് തിരിച്ചറിയുന്നത് വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, ശേഷം രാത്രി (സൂര്യാസ്തമയം) വരെ നിങ്ങള്‍ നോമ്പുകള്‍ പൂര്‍ത്തിയാക്കുക (അല്‍ബഖറ 187) എന്ന ആയത് വ്യക്തമാക്കുന്നതും ഇതാണ്. ബാങ്ക് എന്നത് അതിന്റെ അടയാളം മാത്രമാണ്. ബാങ്ക് കൊടുക്കുമ്പോള്‍ കൈയ്യിലുള്ളത് ഭക്ഷിക്കാവുന്നതാണ് എന്ന് ചില ഹദീസുകളില്‍ വന്നതായി കാണാം. എന്നാല്‍, പ്രവാചകരുടെ കാലത്ത് സുബ്ഹിക്ക് രണ്ട് ബാങ്കുകള്‍ കൊടുക്കാറുണ്ടായിരുന്നെന്നും ബിലാല്‍ (റ) നിര്‍വ്വഹിക്കാറുണ്ടായിരുന്ന ആദ്യബാങ്കിനെക്കുറിച്ചാണ് ആ ഹദീസില്‍ പറഞ്ഞതെന്നുമാണ് ഭൂരിഭാഗ പണ്ഡിതരും പറയുന്നത്. ഇന്നത്തെ അവസ്ഥയില്‍ സാധാരണ ബാങ്ക് കൊടുക്കാറുള്ളത് കൃത്യമായ ഫജ്റ് ഉദിക്കുന്ന സമയത്ത് തന്നെയാണ്. അങ്ങനെയാണെന്നതിനാല്‍, ബാങ്ക് വിളി കേള്‍ക്കുന്ന സമയം മുതല്‍തന്നെ ഭക്ഷണവും മറ്റും വര്‍ജ്ജിക്കേണ്ടത് നിര്‍ബന്ധമാണ്. ഫജ്റ് ഉദിക്കുന്നതിന് അല്‍പം മുമ്പായി ബാങ്ക് കൊടുക്കുന്ന രീതിയാണെങ്കില്‍ ഫജ്റ് ഉദയം വരെ കഴിക്കാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter