എന്റെ ഭാര്യക്ക് കഴിഞ്ഞ റമദാനിലെ നോമ്പ് നോറ്റു വീട്ടാനുണ്ട് . ഈ പ്രാവശ്യത്തെ നോമ്പിനു മുമ്പായി അവ വീട്ടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കുട്ടിയുടെ മുല കടിയെ അത് ബാധിക്കുന്നതിനാല്‍ വീട്ടാന്‍ കഴിയാതെ പോയി. ഇതിന്‍റെ വിധി എന്ത്. മുദ്ദ് എപ്പോള്‍ കൊടുക്കണം. ആര്‍ക്കു കൊടുക്കണം.

ചോദ്യകർത്താവ്

അലി അക്ബര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുവിന്‍റെ (ഗര്‍ഭത്തിലായാലും) ആവശ്യാര്‍ത്ഥമാണെങ്കില്‍ ഈ വര്‍ഷം ഓരോ നോമ്പിനും ഓരോ മുദ്ദ് നല്‍കണം. അതു ഖദാ വീട്ടുകയും വേണം. ഖദാ വീട്ടിയില്ലെങ്കില്‍  അടുത്ത വര്‍ഷം അത് നോറ്റു വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദു വീതം വീണ്ടും വിതരണം ചെയ്യുകയും വേണം. അടുത്തവര്‍ഷവും നോല്‍ക്കാതെ പോയാല്‍ വീണ്ടും മുദ്ദ് നല്‍കണം. ഇങ്ങനെ ഓരോ വര്‍ഷം പിന്തിക്കുന്തോറും മുദ്ദു കൂടുതല്‍ കൊടുത്തു കൊണ്ടേയിരിക്കണം. എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഖദാ വീട്ടാന്‍ തീരെ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല. കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുകാരണത്താലല്ല, മറിച്ച് സ്വന്തം അനാരോഗ്യമോ മറ്റോ കാരണത്താലാണെങ്കില്‍ ആദ്യ വര്‍ഷത്തില്‍ നോറ്റു വീട്ടണം മുദ്ദ് കൊടുക്കേണ്ടതില്ല. ആ വര്‍ഷം നോറ്റു വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം നോറ്റു വീട്ടണം മുദ്ദും നല്‍കണം. മുകളില്‍ പറഞ്ഞ പോലെ ഓരോ വര്‍ഷം പിന്തുന്നതിനനുസരിച്ച് മുദ്ദുകളുടെ എണ്ണവും വര്‍ദ്ധിക്കും.എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഒരിക്കലും ഖദാ വീട്ടാന്‍ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല. ഫുഖറാഅ് (അതി ദരിദ്രര്‍), മസാകീന്‍ (ദരിദ്രര്‍) എന്നിവര്‍ക്കാന്‍ മുദ്ദ് നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു മുദ്ദിന്‍റെ അംശം നല്‍കിയാല്‍ മതിയാവില്ല. ഏറ്റവും ചുരുങ്ങിയത് ഒരു മുദ്ദ് പൂര്‍ണ്ണമായും നല്‍കണം. ഒരാള്‍ക്ക് ഒന്നിലധികം മുദ്ദ് നല്‍കാവുന്നതാണ്. അകാരണമായി നോമ്പു ഉപേക്ഷിച്ചാല്‍ അതിനു കുറ്റമുണ്ടാകുകയും അത് പെട്ടെന്നു നോറ്റു വീട്ടേണ്ടതുമാണ്.  അകാരണമായി അതു പിന്തിക്കുന്നതും തെറ്റു തന്നെ. മുദ്ദ് നിര്‍ബന്ധമായ സമയം (അടുത്ത റമദാന്‍ ഒന്നു്) മുതല്‍ അത് നല്കിത്തുടങ്ങാവുന്നതാണ്. മുദ്ദ് നല്‍കാതെ മരണപ്പെട്ടാല്‍ അയാളുടെ അനന്തരവകാശികള്‍ അയാള്‍ വിട്ടേച്ചു പോയ സ്വത്തില്‍ നിന്നോ മറ്റോ ആയി അതു കൊടുത്തു വീട്ടണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter